Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹരിയാന: ഹരിയാനയെ ഞെട്ടിച്ച കൊലപാതക പരമ്പരയിലെ പ്രതി ഒടുവില്‍ പിടിയില്‍. പല്‍വാലിനെ ഭീതിയിലാഴ്ത്തി രണ്ട് മണിക്കൂറിനുള്ളില്‍ ആറ് പേരാണ് കൊലചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതി പിടിയിലായെന്ന പൊലീസിന്റെ അറിയിപ്പ് ലഭിച്ചതോടെ നഗരത്തിന് ആശ്വാസമായി.
ആദര്‍ശ് നഗറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പൊലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചു. കരസേനയില്‍ ലഫ്റ്റനന്റായിരുന്ന നരേഷ് ധന്‍കര്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ആറ് കൊലപാതകങ്ങളും നടന്നത്. പല്‍വാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ആറ് കൊലപാതകങ്ങളും നടന്നത്. ഇവയെല്ലാം ചെയ്തത് ഒരാള്‍ തന്നെയാണെന്ന നിഗമനത്തിലേക്ക് പൊലീസ് നേരത്തെ തന്നെ എത്തിയിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ പല്‍വാളിലെ ഒരു ആശുപത്രിയില്‍ വച്ച് ഒരു സ്ത്രീയെ ആണ് ഇയാള്‍ ആദ്യം തലയ്ക്കടിച്ചു കൊന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഒരാള്‍ കമ്പിവടിയുമായി നടന്നുപോകുന്നത് പൊലീസിന് ലഭിക്കുന്നത്.
ആദ്യത്തെ കൊലയ്ക്ക് ശേഷം വഴിയിലേക്കിറങ്ങിയ പ്രതി പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാല് പേരെയാണ് കമ്പി വടിക്ക് അടിച്ചുകൊന്നത്. ഏറ്റവും ഒടുവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെയും കൊലപ്പെടുത്തി.
കൊലപാതകങ്ങള്‍ ഒന്നിന് പിറകേ ഒന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നഗരത്തില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത നരേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
2003ല്‍ സൈന്യത്തില്‍ നിന്ന് മെഡിക്കല്‍ വിആര്‍എസ് എടുത്ത അതിനുശേഷം 2006 ല്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എഡിഒ ആയി ജോലി ചെയ്തിരുന്നു. നിലവില്‍ എസ്ഡിഒ ആയി സേവനം അനുഷ്ഠിച്ചുവരികയാണിയാള്‍.
Leave a Reply