Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയായി. വിജ്ഞാപനം അടുത്തയാഴ്ച. ആദ്യ ഐടി മന്ദിരത്തിന്റെ ബില്‍ഡിങ് പ്ലാന്‍ അനുമതി രണ്ടാഴ്ചയ്ക്കകം ലഭിക്കും. അതിനുള്ള അപേക്ഷ ഇന്നലെ സമര്‍പ്പിച്ചു. നിര്‍മാണപ്രവൃത്തികള്‍ ഒരാഴ്ചക്കകം ആരംഭിക്കുo. അടുത്തമാസം തന്നെ ആദ്യത്തെ ഐടി കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങാനാവുമെന്നും സാങ്കേതിക തടസ്സങ്ങളെല്ലാം നീങ്ങിയെന്നും സ്മാര്‍ട്സിറ്റി എംഡി ബാജു ജോര്‍ജ് പറഞ്ഞു. പ്ലാറ്റിനം റേറ്റിങ്ങുള്ള കെട്ടിടങ്ങളാണു സ്മാര്‍ട് സിറ്റിക്കായി നിര്‍മിക്കുന്നത്. രാജ്യാന്തര നിലവാരത്തില്‍ മന്ദിരങ്ങള്‍ നിര്‍മിക്കുന്നത് രാജ്യാന്തര ഐടി കമ്പനികളെ സ്മാര്‍ട് സിറ്റിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ സഹായകമാകുമെന്നാണു കരുതുന്നത്. പ്ളാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച മന്ദിരങ്ങള്‍ കേരളത്തില്‍ അപൂര്‍വവുമാണ്. 22000 ചതുരശ്ര മീറ്റര്‍ മുതല്‍ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് സംസ്ഥാന അതോറിറ്റി തന്നെയാണ് അനുമതി നല്‍കേണ്ടത്. സ്മാര്‍ട് സിറ്റിയുടെ ആദ്യ ഐടി മന്ദിരം ആറുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ്. ആദ്യ ഐടി മന്ദിര നിര്‍മാണത്തിനു പ്രതീക്ഷിക്കുന്ന ചെലവ് 160 കോടി രൂപയ്ക്കും 175 കോടിക്കും ഇടയിലാണ്.
Leave a Reply