Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പനാജി:വസ്ത്ര ശാലയിലെ ട്രയൽ റൂമിൽ ഒളിക്യാമറ കണ്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു ഗോവ കാണ്‍ഡോലിമിലെ ‘ഫാബ് ഇന്ത്യ’ ഷോറൂമിലാണ് സംഭവം. പോലീസിന്റെ നിര്‍ദേശപ്രകാരം വസ്ത്രശാല അടച്ചുപൂട്ടുകയും നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണ്ടുദിവസത്തെ അവധി ആഘോഷിക്കാനായി ഭര്‍ത്താവ് സുബിന്‍ ഇറാനിക്കൊപ്പം എത്തിയതായിരുന്നു സ്മൃതി ഇറാനി. ഷോപ്പിൽ നിന്നും തുണി വാങ്ങിയ ശേഷം അത് പാകമാണോ എന്ന് ഇട്ടു നോക്കുന്ന മുറിയിൽ കയറിയപ്പോഴാണ് അവിടെ ഒളിക്യാമറ കണ്ടെത്തിയത്. ഉടനെ അവര്‍ ഗോവയിലെ ബി.ജെ.പി. എം.എല്‍.എ. മൈക്കല്‍ ലോബോയെ വിവരമറിയിച്ചു. തുടർന്ന് സംഭവം പോലീസിലറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തുകയും ക്യാമറ നാലുമാസം മുമ്പ് വെച്ചതാണെന്നും അതില്‍ പതിയുന്ന ദൃശ്യങ്ങള്‍ മാനേജരുടെ ഓഫീസിലെ കമ്പ്യൂട്ടറില്‍ ശേഖരിക്കപ്പെടുന്നുണ്ടെന്നും കണ്ടെത്തി. എന്നാൽ വസ്ത്രം മാറുന്ന മുറി കാണുന്ന തരത്തിലല്ല ക്യാമറ സ്ഥാപിച്ചതെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വില്യം ബിസെല്‍ അവകാശപ്പെട്ടു. മറിച്ച് കടയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ക്യാമറ വെച്ചതെന്നും അദ്ദേഹം പറഞ്ഞു . കസ്റ്റഡിയിലെടുത്ത നാല് പേരും ഫാബ് ഇന്ത്യയിലെ ജീവനക്കാരാണ്. വസ്ത്രം മാറുന്ന മുറിയിൽ ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപെടാത്ത രീതിയിലായിരുന്നു ക്യാമറ. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വസ്ത്രശാല അധികൃതർ ഒളിവിൽ പോയിരുന്നു.
–

Leave a Reply