Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വപ്നം കാണാത്തവരായി തന്നെ ആരും ഉണ്ടാകില്ല. ചില സ്വപ്നത്തെ നമ്മൾ ഭയക്കുകയും അത് നടക്കാൻ സാധ്യത ഉള്ളതായി വിശ്വസിക്കാറുമുണ്ട്. കാണുന്ന ദോഷങ്ങൾ എല്ലാം തന്നെ നടക്കണമെന്നില്ല , എന്നാലും ചില സ്വപ്നങ്ങൾക്ക് അതിന്റെതായ ഗുണദോഷ ഫലങ്ങൾ ഉണ്ട് എന്നാണ് അറിയപ്പെടുന്നത്. സർപ്പത്തെ സ്വപ്നം കാണുന്നത് പൊതുവെ ചീത്തയാണ് എന്നാണ് പറയാറെങ്കിലും ചില സാഹചര്യങ്ങളിൽ സ്വപ്നം കാണുന്നത് നല്ല അനുഭവങ്ങൾ നൽകും. പാമ്പ് കൊത്തുന്നതായി സ്വപ്നം കണ്ടാൽ ഐശ്വര്യവും സമ്പത്തും വർധിക്കും എന്നാണ് പണ്ടുള്ളവർ പറയുന്നത്.

ഇഴഞ്ഞ് നീങ്ങുന്ന പാമ്പിനെ സ്വപ്നം കണ്ടാൽ വിഷഭോജനത്തിനും രോഗങ്ങൾക്കും കുടുംബത്തിലെ അംഗങ്ങൾക്ക് അരിഷ്ടതയും ഉണ്ടാവുമെന്നാണ് വിശ്വാസം. പാമ്പ് ശരീരത്തിലേക്ക് വീഴുന്നതായി സ്വപ്നം കണ്ടാൽ സമൃദ്ധിയും സർവ്വഐശ്വര്യവുമാണ് ഫലം. പാമ്പിനെ ഉപദ്രവിക്കുന്നതോ ഏതെങ്കിലും രീതിയിൽ ഭയപെടുത്തുന്നതോ ആയി സ്വപ്നം കാണുകയാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉടൻ പ്രതീഷിക്കാം. പാമ്പിനെ മറ്റുള്ളവർ കൊല്ലുന്നതായി സ്വപ്നം കണ്ടാൽ ശത്രുക്കൾ കുറയും.
പാമ്പിനെ കണ്ടു പേടിച്ചോടുന്നതാണ് സ്വപ്നമായി കാണുന്നതെങ്കിൽ ജീവിത പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നതിന്റെ സൂചനയാണ്. കരിനാഗം ദംശിക്കുന്നതായി സ്വപ്നം കണ്ടാൽ ആയുർദോഷമുണ്ടാകുമെന്ന് പഴമക്കാർ പറയുന്നു. പാമ്പ് കടിച്ചു കാലിൽ നിന്ന് ചോര ഒലിക്കുന്നതായി സ്വപ്നം കണ്ടാൽ കഷ്ടകാലം നീങ്ങി ജീവിതത്തിൽ ശുഭാനുഭവങ്ങൾ ഉണ്ടാവാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. പാമ്പുകൾ ഉള്ള കുഴിയിൽ വിഴുന്നതായി സ്വപ്നം കണ്ടാൽ ജീവിതത്തിൽ തകർച്ച ഉണ്ടാവാൻ പോകുന്നു എന്നാണ് വിശ്വാസം. കാലിൽ പാമ്പ് ചുറ്റുകയും അതിനെ എത്ര കുടഞ്ഞിട്ടും മോചിപ്പിക്കാൻ സാധിക്കാത്തതാണ് കാണുന്നതെങ്കിൽ കഷ്ടകാലമാണെന്നാണ് വിശ്വാസം.
Leave a Reply