Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുതിയ 2000 രൂപ നോട്ടുകള്‍ ഓര്‍ഡര്‍ ചെയ്താല്‍ ഇനി വീട്ടിലെത്തും. ഇ-വ്യാപാര മേഖലയിലെ അതികായരായ സ്നാപ് ഡീലാണ് ഉപയോക്താക്കള്‍ക്കായി ഈ സേവനം ഒരുക്കിയിട്ടുള്ളത്.വെറും 1 രൂപ നല്‍കിയാല്‍ 2000 രൂപ വീട്ടിലെത്തിക്കാനായി ‘ക്യാഷ് @ഹോം’എന്ന സേവനമാണ് സ്‌നാപ് ഡീല്‍ അവതരിപ്പിക്കുന്നത്.
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വലയുന്ന ജനങ്ങള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം ലഭ്യമാക്കുകയാണ് ക്യാഷ്@ഹോം സേവനത്തിലൂടെ സ്‌നാപ്ഡീല്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് സ്‌നാപ്ഡീല്‍ സഹസ്ഥാപകന്‍ രോഹിത് ബന്‍സാല്‍ പ്രസ്താവനിയലൂടെ അറിയിച്ചു.
ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം വഴി ഉല്പ്പന്നങ്ങള്‍ വീട്ടിലെത്തിക്കുന്നതു പോലെ പണം വീട്ടിലെത്തിക്കുകയാണ് ഈ സംവിധാനം വഴി ചെയ്യുന്നത്. സ്‌നാപ് ഡീല്‍ ആപ്പിലൂടെ പണം ഓര്‍ഡര്‍ ചെയ്യവെ ഫ്രീചാര്‍ജ്ജ് മുഖേനയോ, ഡെബിറ്റ് കാര്‍ഡ് മുഖേനയോ ഉപഭോക്താക്കള്‍ക്ക് ഒരു രൂപയുടെ പെയ്‌മെന്റ് നടത്താം. പിന്നീട്, ഓര്‍ഡര്‍ ചെയ്ത പണം കൈപറ്റുന്നതിന് മുമ്പ് സ്‌നാപ്ഡീല്‍ ജീവനക്കാരന്‍ നല്‍കുന്ന പിഒഎസ് മെഷീനില്‍ മെഷീനില്‍ ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡ് സൈ്വപ് ചെയ്ത് ഓര്‍ഡര്‍ ചെയ്ത പണം അടക്കണം.
ഗുരുഗ്രാം, ബംഗളൂരു എന്നിവടങ്ങളിലാണ് ക്യാഷ്@ഹോം സേവനം ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ഇത് രാജ്യവ്യാപകമാക്കി മാറ്റുമെന്നാണ് സ്‌നാപ്ഡീല്‍ അറിയിച്ചിരിക്കുന്നത്.
Leave a Reply