Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഒരു കോടി 90 ലക്ഷം രൂപ നൽകിയതായി സോളാർ കേസ് പ്രതി സരിത എസ് നായർ. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് രണ്ട് തവണയായി 40 ലക്ഷം രൂപയും കൈക്കൂലി കൊടുത്തെന്ന് സരിത േസാളാർ കമീഷന് മൊഴി നൽകി. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും സരിത നായര്‍ പറഞ്ഞു. ടീം സോളാറിന്റെ നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. നിവേദനം പരിശോധിക്കാന്‍ ആര്യാടന്‍ മുഹമ്മദിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയെ കാണാന്‍ ഗണേഷിന്റെ പിഎയാണ് സഹായിച്ചതെന്നും സരിത പറഞ്ഞു. പല തവണയായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയിട്ടുണ്ട്.
2011 ജൂണിലാണ് മുഖ്യമന്ത്രിയെ ആദ്യമായി കണ്ടത്. ജോപ്പന്റെ ഫോണ്‍ നമ്പര്‍ നല്‍കിയത് മുഖ്യമന്ത്രിയാണ്. പദ്ധതിയെക്കുറിച്ച് ജോപ്പന് എല്ലാം അറിയാമായിരുന്നു. മുഖ്യമന്ത്രിയെ പിന്നീട് വിളിച്ചത് ജിക്കുവിന്റെയും ജോപ്പന്റെയും ഫോണിലാണെന്നും സരിത പറഞ്ഞു. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കാണാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രശ്‌നം തീര്‍ക്കാന്‍ മന്ത്രിക്ക് രണ്ട് കോടി രൂപ നല്‍കണമെന്ന് മന്ത്രിയുടെ പിഎ കേശവന്‍ ആവശ്യപ്പെട്ടു. ഈ തുക പരസ്പരം സംസാരിച്ച് ഒരു കോടിയാക്കി മാറ്റിയെന്നും ഇതില്‍ 25 ലക്ഷം രൂപ ആദ്യ ഗഡുവായി നല്‍കിയെന്നും സരിത മൊഴി നല്‍കി. മന്ത്രിയുടെ വസതിയായ മന്‍മോഹന്‍ ബംഗ്ലാവിലെത്തിയാണ് പണം കൈമാറിയത്. പിന്നീട് 15 ലക്ഷം കൂടി നല്‍കി. ഈ പണം നല്‍കിയത് ഒരു പരിപാടിയില്‍ വെച്ചാണ്. അനര്‍ട്ടുമായി സഹകരിച്ച് സോളാര്‍ പദ്ധതി തുടങ്ങാനായിരുന്നു ഇത്. പിന്നീട് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും തന്നില്ലെന്നും കമ്മീഷന് മുമ്പാകെ സരിത വെളിപ്പെടുത്തി. എന്നാല്‍ സരിത പറയുന്നത് പച്ചക്കള്ളമാണെന്ന് ആര്യാടന്റെ പിഎ കേശവന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി തോമസ് കുരുവിളയ്ക്ക് പണം കൈമാറിയെന്നും സരിത പറഞ്ഞു.
2012 ഡിസംബര്‍ 27ന് ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ വെച്ച് ഒരു കോടി പത്ത് ലക്ഷം രൂപ കൈമാറി. വിഗ്യാന്‍ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത് ഏഴ് കോടി രൂപ കൈക്കൂലി നല്‍കുന്നതിനെക്കുറിച്ചായിരുന്നുവെന്നും സരിത മൊഴി നല്‍കി. അറസ്റ്റിലാകുന്നതിന് 14 ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് വേണ്ടി രണ്ടാം ഘട്ടമായി വീണ്ടും പണം നല്‍കി. തിരുവനന്തപുരത്ത് വെച്ച് തോമസ് കുരുവിളയ്ക്കാണ് പണം കൈമാറിയത്. 80 ലക്ഷം രൂപയാണ് അന്ന് നല്‍കിയത്. ഇങ്ങനെ മുഖ്യമന്ത്രിക്ക് രണ്ട് ഘട്ടങ്ങളായി ഒരു കോടി 90 ലക്ഷം രൂപ കൈമാറിയെന്നും സരിത സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കി.
Leave a Reply