Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സോളാര്‍ തട്ടിപ്പ് പ്രതി സരിത കോടതി മുമ്പാകെ നല്‍കിയ രഹസ്യ മൊഴി അന്വേഷണം വഴിതെറ്റിക്കാനുള്ള ബ്ളാക് മെയില്‍ തന്ത്രമാണെന്ന് സംസ്ഥാന പൊലീസ് ഇന്‍റലിജന്‍സ് പറയുന്നു. മൊഴി നല്‍കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന വനിത പൊലീസില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്‍റലിജന്‍സ് തിങ്കളാഴ്ച ആഭ്യന്തര വകുപ്പിന് കൈമാറി. സംസ്ഥാനമന്ത്രിമാര്‍,ഒരു കേന്ദ്രമന്ത്രി, മുന്‍ മന്ത്രിമാര്‍, പൊലീസിലെ ഉന്നതരടക്കമുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും മൊഴി നല്‍കിയത്.എന്നാല്‍, മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നില്ല. രേഖാമൂലം നല്‍കാന്‍ സരിതയുടെ അഭിഭാഷകനോട് നിര്‍ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച അഭിഭാഷകന്‍ പത്തനംതിട്ട ജയിലില്‍ എത്തിയെങ്കിലും എറണാകുളം വാഴക്കുളത്തെ കേസില്‍ ഹാജരാക്കാന്‍ കോതമംഗലം കോടതിയിലേക്ക് കൊണ്ടുവന്നതിനാല്‍ മൊഴിയെടുക്കല്‍ നടന്നില്ല. സരിതയുടെ രഹസ്യമൊഴി പലരുടെയും ഉറക്കം കെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിയും മന്ത്രിമാരുമെല്ലാം ഇക്കാര്യത്തില്‍ ജാഗരൂഗരുമാണ്.സരിതയുമായി ബന്ധപ്പെട്ട 31 കേസുകളില്‍ ആദ്യ നാലോ അഞ്ചോ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കിയുള്ള കുറ്റപത്രം ദിവസങ്ങള്‍ക്കകം കോടതിയില്‍ സമര്‍പ്പിക്കും.സരിത ,ബിജു രാധാകൃഷ്ണന്‍ ,ശാലുമേനോന്‍ എന്നിവര്‍ക്ക് ലഭിച്ച പണം കണ്ടത്തൊന്‍ കഴിയാത്തതും പണം ആര്‍ക്കൊക്കെ കൈമാറി എന്നതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കാത്തതുമാണ് കുറ്റപത്രം വൈകാന്‍ കാരണം.പണം ആര്‍ക്ക് കൈമാറിയെന്നറിയാന്‍ അടുത്തദിവസങ്ങളില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. പണം കൂടുതലും ശാലു മുഖേനയാണ് കൈമാറ്റം നടന്നതെന്നും ബിജു ചതിച്ചതായും സരിത നേരത്തേ മൊഴി നല്‍കിയിരുന്നു.
Leave a Reply