Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 9:08 am

Menu

Published on June 17, 2013 at 9:53 am

ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു.

solar-scandal-biju-radhakrishnan-arrested

കോയമ്പത്തൂര്‍: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയും ഭാര്യയുമായ സരിതയുടെ അറസ്റ്റിനെ തുടര്‍ന്ന് തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്കു രക്ഷപ്പെട്ട ബിജുവിനെ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെയാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് ഇയാള്‍ കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചത്. ബിജുവിനെ ഇന്നു തന്നെ കേരളത്തിലെത്തിക്കും.

ബിജു രാധാകൃഷ്ണന്‍ രാജ്യവ്യാപകമായി നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ പത്തുകോടിയില്‍പ്പരം രൂപയുടേതാണെന്നാണ് പോലീസ് നിഗമനം. ബിജുവിന് ചില ഉന്നതബന്ധങ്ങൾ ഉണ്ടെന്നും പോലീസ് അറിയിച്ചു.

Loading...

Comments are closed.

More News