Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. പാര്‍ലമെന്റിന് സമീപത്തെ ദേശീയ യുദ്ധ സ്മാരകത്തില്‍ കാവലുണ്ടായിരുന്ന സൈനികനും വെടിവെപ്പ് നടത്തിയ അക്രമിയുമാണ് കൊല്ലപ്പെട്ടത്. യുദ്ധ സ്മാരകത്തിന് നേരെ വെടിവെച്ചതിന് ശേഷം അക്രമി പാർലിമെന്റ് മന്ദിരത്തിലേക്ക് അക്രമി ഓടിക്കയറുകയായിരുന്നു. പാർലറിമെന്റിനുള്ളിൽ നിരവധി തവണ വെടിവയ്പ്പുണ്ടായി. പ്രാദേശിക സമയം രാവിലെ 9.52-നാണ് യുദ്ധസ്മാരകത്തിന് നേരെ ആക്രമണം ഉണ്ടായത്. പാര്‍ലമെന്റ് സമുച്ചയം, യുദ്ധസ്മാരകം, അടുത്തുള്ള കച്ചവടകേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. പാര്‍ലമെന്റിന് പുറത്തെ ദേശീയ യുദ്ധസ്മാരകത്തിന് സമീപമാണ് ബുധനാഴ്ച രാവിലെ ആദ്യം വെടിവെപ്പുണ്ടായത്. ഇവിടെ കാവലുണ്ടായിരുന്ന സൈനികന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആക്രമണം നടക്കുന്ന സമയം പാര്‍ലമെന്റിലുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. നൊബേല്‍ ജോതാവ് മലാല യൂസഫ്‌സായിക്ക് ആദരസൂചകമായി കനേഡിയന്‍ പൗരത്വം നല്‍കുന്ന ചടങ്ങ് നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ അമേരിക്കന്‍ ആക്രമണത്തിന് കാനഡ പിന്തുണ പ്രഖ്യാപിച്ചതും കഴിഞ്ഞ ദിവസമായിരുന്നു. രണ്ട് ദിവസം മുന്‍പ്കാനഡയില്‍ സൈനികനെ വാഹനമിടിച്ച് കൊലപ്പെടുത്തിയിരുന്നു. അന്ന് വാഹനമോടിച്ച 25കാരനെ പോലീസ് വെടിവെച്ചുകൊന്നു.
Leave a Reply