Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 194 പേരുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികളില്‍ 35 ശതമാനവും 50 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിലും പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും വീണ്ടും ജനവിധി തേടും.
ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് യു.പിയിലെ ഫൂല്‍പ്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ആധാര്‍ കാര്‍ഡിന്‍റെ ഉപജ്ഞാതാവും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നന്ദന്‍ നിലേകാനിയാണ് ബാംഗ്ലൂര്‍ സൗത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പട്ടികയില്‍ ഇടം കണ്ട പ്രമുഖ ഭോജ്പൂരി നടന്‍ രവി കിഷന്‍ ജോന്‍പൂരില്‍ മത്സരിക്കും. കേരള ഗവര്‍ണറായിരുന്ന നിഖില്‍കുമാര്‍ ഔറംഗബാദില്‍ മത്സരിക്കും.
ബിലാസ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ അനന്തിരവള്‍ കരുണ ശുക്ലയാണ് . കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മഹാരാഷ്ട്രയിലെ രാംടകിലെ സ്ഥാനാര്‍ഥിയാണ്. പ്രമുഖ നേതാക്കളായ റെയില്‍വെ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ.എച്ച് മുനിയപ്പ, കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, മീനാക്ഷി നടരാജന്‍, ചലച്ചിത്രതാരം രമ്യ എന്നിവരും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുന്നു.
Leave a Reply