Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിയുടെ വധശിക്ഷയ്ക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു.കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.2013 ഡിസംബറിലാണ് തൃശൂർ അതിവേഗ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചത്. ഇതിനെതിരെ ഗോവിന്ദച്ചാമി അപ്പീൽ നൽകുകയായിരുന്നു. നവംബർ 11-നാണ് തൃശൂർ അതിവേഗ കോടതി ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാൻ വിധിച്ചത്.2011 ഫെബ്രുവരി ഒന്നിനായിരുന്നു എറണാകുളം ഷൊർണൂർ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽനിന്ന് തള്ളിയിട്ട ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
Leave a Reply