Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്:സൗമ്യ വധക്കേസിലെ സുപ്രീം കോടതിയുടെ വിധി നെഞ്ച് പൊട്ടുന്ന വിധിയെന്ന് സൗമ്യയുടെ അമ്മ സുമതി. കേസില്‍ നീതി കിട്ടിയില്ലെന്ന് പറഞ്ഞ സമുതി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. സര്‍ക്കാറിന്റെ വീഴ്ചയാണ് ഇങ്ങനൊരു വിധി വരാന്‍ കാരണം. വാദിക്കാനറിയാത്ത അഭിഭാഷകരെ വെച്ചാണ് സര്‍ക്കാര്‍ വിധി ഇങ്ങനെയാക്കിയത്. വക്കീലിനെ മാറ്റിയത് താന്‍ അറിഞ്ഞില്ല. തന്റെ മകളുടെ തൊലിയാണ് ഗോവിന്ദച്ചാമിയുടെ നഖത്തില്‍ നിന്ന് കിട്ടിയത്. ശരീരത്തില്‍ നിന്ന് അയാളുടെ മുടിയും കണ്ടെടുത്തു. ഇത്രയും തെളിവുണ്ടായിട്ടും കോടതി എന്തുകൊണ്ടാണ് പ്രതിയുടെ വധശിക്ഷ റദ്ദാക്കിയതെന്ന് അറിയില്ലെന്ന് സുമതി പറഞ്ഞു.സൗമ്യ കൊല്ലപ്പെട്ട 2011 മുതല്‍ ഇനി മറ്റൊരു സൗമ്യ ഉണ്ടാവരുതേ എന്നായിരുന്നു തന്റെ പ്രാര്‍ത്ഥന. ഇപ്പോള്‍ സൗമ്യമാരുട എണ്ണം വര്‍ദ്ധിച്ചുവരുന്നേയുള്ളു. ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ഇല്ലാതായതോടെ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുയേയുള്ളൂവെന്ന് സുമതി കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു.
–
–
Leave a Reply