Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ തെരഞ്ഞെടുത്തു. ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടർന്നാണ് ഗാംഗുലി പ്രസിഡന്റുകുന്നത്. ബംഗാൾമുഖ്യമന്ത്രി മമതാബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സി.എ.ബിയുടെ ജോയിന്റ് സെക്രട്ടറിയാണ് ഗാംഗുലി.ഡാല്‍മിയയുടെ മകന്‍ അഭിഷേക് ഡാല്‍മിയ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ ജോയിന്‍റ് സെക്രട്ടറിയാകും.ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലെ 117 അംഗങ്ങളുടെ പിന്തുണയോടെ അദ്ധ്യക്ഷപദവിയിലേക്ക് എത്തുന്നതില്‍ സന്തോഷമേയുള്ളുവെന്ന് ഗാംഗുലി പറഞ്ഞു. ബംഗാള്‍ ക്രിക്കറ്റിന്റെ ഉന്നതിക്കുവേണ്ടി തനിക്കു കഴിയുംവിധം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply