Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വധഭീഷണി.കത്തു മുഖേനയാണ് അജ്ഞാതര്‍ വധഭീഷണി മുഴക്കിയത്. ഈ മാസം അഞ്ചിനാണ് വധ ഭീഷണി ഉണ്ടായത്. സംഭവം കൊല്‍ക്കത്ത പോലീസിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.
ഗാംഗുലി മിഡ്‌നാപുര്‍ യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഭീഷണി. ജനുവരി 19ന് ഗാംഗുലി മിഡ്‌നാപുര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നുണ്ട്. ഇതേക്കുറിച്ച് യൂണിവേഴ്‌സിറ്റി അധികൃതരേയും മിഡ്‌നാപുര്‍ പോലീസിനെയും അറിയിച്ചിട്ടുണ്ടെന്നും ഭീഷണിയുടെ അടിസ്ഥാനത്തില്‍ സന്ദര്‍ശനം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
ലോധ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) വര്‍ക്കിംഗ് കമ്മറ്റിക്ക് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.
Leave a Reply