Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റൻ സെന്‍സോ മെയിവ (27) വെടിയേറ്റു മരിച്ചു. ജോഹന്നാസ്ബർഗിന് 20 മൈൽ തെക്ക് വൊസ്‌ലോറൂസിലാണ് സംഭവം നടന്നത്. ജോഹന്നാസ്ബര്‍ഗിനടുത്ത് വോസ്‌ലൂറസ് പട്ടണത്തിലുള്ള വീട്ടില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.ദക്ഷിണാഫ്രിക്കൻ പോപ് ഗായിക കെല്ലി ഖുമാലോയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കളുടെ വെടിയേറ്റാണ് മെയിവ കൊല്ലപ്പെട്ടത്. ആഫ്രിക്കയിലെ മികച്ച ഗോൾകീപ്പർമാരില്‍ ഒരാളായിരുന്നു മെയിവ.കെല്ലി ഖുമാലോയുടെ വീട്ടിൽ മെയിവ ഉണ്ടെന്ന് അറിഞ്ഞുതന്നെയാണ് അക്രമികളെത്തിയതെന്നാണ് പൊലീസ് നിഗമനം. മെയിവയുടെ മൊബൈൽ ഫോൺ അക്രമികൾ ആവശ്യപ്പെട്ടുവെന്നും അതുകൊടുക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ വെടിവെക്കുകയായിരുന്നു എന്നുമാണ് കരുതുന്നത്. കെല്ലിയുടെ വീട്ടിലെ മറ്റാർക്കും പരിക്കേറ്റിട്ടുമില്ല. ആശുപത്രിയിലെത്തുമ്പോഴേക്കും മെയിവ മരിച്ചിരുന്നു.മൂന്നുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. രണ്ടുപേർ വീട്ടിനുള്ളിൽ കയറുകയും ഒരാൾ പുറത്ത് കാവൽ നിൽക്കുകയും ചെയ്തു. അക്രമത്തിനുശേഷം മൂവരും ഓടി രക്ഷപ്പെട്ടു. അക്രമികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒന്നരലക്ഷം റാൻഡ് പ്രതിഫലം പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Leave a Reply