Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീട്ടിലായാലും ഓഫീസിലായാലും ചൈനീസ് ശാസ്ത്രമായ ഫെങ്ഷൂയി പ്രകാരം തെക്കു ദിക്ക് ഉപയോഗിക്കുന്നവര്‍ക്ക് പഠനത്തിലും ഗവേഷണത്തിലും നല്ല ഉയര്‍ച്ച ഉണ്ടാകുമെന്നാണ് വിശ്വാസം. ഇക്കാരണത്താല്‍ തന്നെ പഠിക്കുന്ന കുട്ടികള്‍, ഗവേഷകര്‍, വിവാഹം നടക്കാതിരിക്കുന്ന ആള്‍ക്കാര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ തെക്ക് ഭാഗത്തുള്ള മുറികള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
എന്നാല്‍ തെക്ക്പടിഞ്ഞാറ് ദിക്കിന്റെ കാര്യത്തില്‍ കുറച്ച് ശ്രദ്ധ വേണം. നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ടുള്ള അംഗീകാരം, ഉയര്‍ച്ച എന്നിവക്ക് ഈ ദിക്ക് വളരെ നല്ലതാണ്. ഓഫീസ് ചര്‍ച്ചകള്‍ മുതലായവയും ഈ ഭാഗത്ത് വച്ച് നടത്താവുന്നതാണ്.
എന്നാല്‍, തെക്ക്പടിഞ്ഞാറ് ദിക്കില്‍ കിടപ്പുമുറി വരുന്നത് അത്ര ശുഭകരമല്ല. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക വിടുകളിലും പ്രധാനകിടപ്പുമുറി കന്നിമൂലയിലായിരിക്കും. ഈ ദിക്കിലെ മുറി ഉപയോഗിക്കുന്ന ദമ്പതികള്‍ക്ക് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത ഉണ്ട്.
ആവിശ്യമുള്ള വലിപ്പത്തില്‍ ഉത്തമ കണക്കില്‍ കിടപ്പുമുറി പണിയാന്‍ ശ്രദ്ധിക്കണം. കട്ടിലിടേണ്ടത് കിഴക്കോട് തെക്കോട്ടോ തല വച്ച് കിടക്കുവാന്‍ കഴിയുന്ന വിധത്തിലും ഉറക്കത്തില്‍ നിന്ന് എണീറ്റുവരുമ്പോള്‍ കിഴക്കോട്ടോ വടക്കോട്ടോ എണീറ്റുവരുവാന്‍ കഴിയുന്ന വിധത്തിലും അയിരിക്കണം. തെക്ക്പടിഞ്ഞാറ് ദിക്കിന്റെ ദോഷത്തിന് മുറിയില്‍ ആറ് ചൈനീസ് നാണയങ്ങള്‍ തൂക്കിയിടുന്നത് നല്ലതാണ്.
വീട്ടിലായാലും ഓഫീസിലായാലും അഭിവൃദ്ധിയുടെ മേഖല എന്ന് പറയുന്നത് തെക്ക്-കിഴക്ക് ആണ്. സമ്പത്ത്, പ്രശസ്തി, സന്തോഷം, ജീവിതവിജയം എന്നിവ ഈ ദിക്കുമായി ബന്ധപ്പെട്ടു കിടക്കുന്നു.
നിങ്ങളുടെ വീടിന്റെയോ ഓഫീസിന്റെയോ പ്രധാന വാതില്‍ തെക്ക്കിഴക്ക് ആണെങ്കില്‍ ഔദ്യോഗിക ജീവിതത്തില്‍ പുരോഗതി, നിക്ഷേപങ്ങളില്‍ നിന്നും സമ്പാദ്യം തുടങ്ങി എല്ലാ തരത്തിലും ഉള്ള ഭാഗ്യം നിങ്ങളില്‍ എത്തിച്ചേരും. ഫെങ്ഷൂയി ഫൗണ്ടന്‍, എര്‍ത്ത്‌പൊര്‍ട്ട്, ക്രിസ്റ്റല്‍ എന്നിവ ഈ ഭാഗത്ത് ഉപയോഗിക്കുന്നത് ശുഭകരമാണ്.
Leave a Reply