Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 5:12 am

Menu

Published on February 3, 2019 at 9:00 am

ക്ഷേത്ര ദർശനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

special-rituals-in-temple-visit

ക്ഷേത്രദർശനം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്ന് തന്നെയാണ് ക്ഷേത്ര ദർശനം എന്ന കാര്യത്തിൽ സംശയം വേണ്ട. മനസ്സിലെ ടെൻഷനും പ്രശ്നങ്ങളും എല്ലാം മറക്കുന്നതിന് ഏറ്റവും അധികം നമ്മെ സഹായിക്കുന്ന ഒന്നാണ് ക്ഷേത്ര ദര്‍ശനം. എന്നാൽ ക്ഷേത്ര ദർഷനം നടത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പാപഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ക്ഷേത്ര ദര്‍ശനത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ക്ഷേത്രത്തിൽ സന്ദർശനം നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങൾ എപ്പോഴും പലര്‍ക്കും അറിയുകയില്ല.

പോസിറ്റീവ് ഊർജ്ജം മാത്രം നിറഞ്ഞ് നിൽക്കുന്നിടമാണ് ക്ഷേത്രങ്ങൾ. ക്ഷേത്ര ദർശനത്തിന് മാനസികമായി ഒരുങ്ങിയാൽ അതൊരിക്കലും നീട്ടി വെക്കരുത്. കാരണം ക്ഷേത്ര ദർശനം അത്രത്തോളം തന്നെ പ്രധാനപ്പെട്ട ഒന്നാണ്. ക്ഷേത്ര ദര്‍ശന സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ക്ഷേത്രത്തിന് മുൻപ് നമുക്ക് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയെന്ന് നോക്കാം.

ചെരുപ്പ് പുറത്ത് അഴിച്ച്‌വെക്കുന്നതിന് പിന്നിൽ;

ചെരുപ്പ് പുറത്ത് വെക്കുന്നതാണ് ക്ഷേത്രത്തിൽ പോവുമ്പോൾ നമ്മളെല്ലാം ചെയ്യുന്ന കാര്യം. ക്ഷേത്രം എന്ന് പറയുന്നത് പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ ചെരിപ്പിടാതെ നടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം നമുക്ക് പോസിറ്റീവ് എനർജി കിട്ടുന്നതിന് ഇതെല്ലാം കാരണമാകുന്നുണ്ട്.

പുരുഷന്‍മാര്‍ മേൽവസ്ത്രം ധരിക്കാരുത്;

ക്ഷേത്രദർശനത്തിന് മേൽ വസ്ത്രം ധരിക്കാതെയാണ് പുരുഷൻമാർ എത്തുന്നത്. എന്നാൽ എന്താണ് ഇതിന് പിന്നിൽ എന്ന് അറിയാൻ ആഗ്രഹമില്ലേ? വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്. ഇത് പോസ്റ്റീവ് എനർജി നമുക്ക് ചുറ്റും നിലനിർത്തുകയും ചെയ്യുന്നു.

ആര്‍ത്തവകാലത്ത് ക്ഷേത്ര ദർശനം;

ആർത്തവ കാലവും ക്ഷേത്ര ദർശനവും വളരെയധികം നമ്മള്‍ കേട്ടിട്ടുള്ളതാണ്. എന്നാൽ എന്താണ് ആർത്തവ കാലത്ത് ക്ഷേത്ര ദര്‍ശനം നടത്തരുത് എന്ന് പറയുന്നത് എന്ന് നോക്കാം. ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവ സമയത്ത് ക്ഷേത്ര ദര്‍ശനം നടത്തരുത് എന്ന് പറയുന്നത്.

പ്രദക്ഷിണം ;

പ്രദക്ഷിണം വെക്കുമ്പോൾ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് പലർക്കും അറിയില്ല. എന്നാൽ ഈ പ്രധാന ചടങ്ങിന് പിന്നിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ ഈശ്വര ചൈതന്യത്തിലേക്ക് നമ്മൾ കൂടുതലായി അടുക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ പ്രദക്ഷിണ സമയത്ത് നാമം ജപിക്കുന്നതിനും ശ്രദ്ധിക്കണം.

ശിവന് പൂര്‍ണപ്രദക്ഷിണം;

നമ്മൾ കേട്ടിട്ടുണ്ട് ശിവന് പൂര്‍ണ പ്രദക്ഷിണം നടത്തരുത് എന്ന്. എന്നാൽ ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട് എന്ന് അറിയാമോ? ശിവന്റെ ശിരസ്സിലൂടെ ഗംഗ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നതാണ് വിശ്വാസം. ശിവക്ഷേത്രത്തിൽ ദർശനം നടത്താൻ എന്തുകൊണ്ടും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഗണപതിക്ക് ഏത്തമിടുന്നതിന് പിന്നിൽ;

ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത് എന്തുകൊണ്ടാണ് എന്ന് അറിയാൻ താൽപ്പര്യമുണ്ടോ? വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. എല്ലാ തടസ്സവും മാറി ജീവിതത്തിൽ വിജയം എത്തുന്നതിന് ഗണപതിക്ക് ഏത്തമിടുന്നതിലൂടെ കഴിയുന്നു.

ബഹളം വെക്കരുത്;

ഒരിക്കലും ക്ഷേത്രത്തിൽ ബഹളം വെച്ച് സംസാരിക്കരുത്. എന്നാൽ എന്താണ് ഇതിന് കാരണം എന്ന് പലർക്കും അറിയില്ല. ഭക്തി നിറയുന്ന സ്ഥലമാണ് ക്ഷേത്രം. ഒരിക്കലും ബഹളവും മറ്റും ക്ഷേത്രത്തിൽ പാടില്ല. ക്ഷേത്രമതില്‍ക്കെട്ടിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ ശബ്ദം നാമജപത്തിനു മാത്രമേ പാടുള്ളതുള്ളൂ. മാത്രമല്ല മുറുക്കുന്നതോ പുകവലിയ്ക്കുന്നതോ തുപ്പുന്നതോ എല്ലാം നിഷിദ്ധമാണ്.

നടയ്ക്കു നേരെ നിന്ന് തൊഴരുത്;

നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ തൊഴുമ്പോള്‍ ഈ പ്രാണോര്‍ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം.

തന്ത്രിയേയും ശാന്തിയേയും തൊടരുത്;

ഇതൊരു വിശ്വാസത്തിന്റെ പുറത്ത് നിൽക്കുന്ന കാര്യങ്ങളാണ്. പൂജാരിയെ തൊടരുത് എന്ന് പറയുന്നതിന് പിന്നിലെ പ്രധാന കാരണം എന്താണെന്ന് നോക്കാം. മന്ത്രത്തെ ഉപാസിച്ചു കഴിയുന്ന പൂജാരിയെ അറിയാതെയെങ്കിലും സ്പര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ മന്ത്ര സിദ്ധി നഷ്ടപ്പെടുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നതാണ് ക്ഷേത്ര ദര്‍ശനത്തില്‍.

ബലിക്കല്ലില്‍ ചവിട്ടരുത്;

ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വെയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല.

Loading...

Leave a Reply

Your email address will not be published.

More News