Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദേവത: അഗ്നി
ഗണം: അസുരഗണം സ്ത്രീനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍: (മേടക്കൂറ് ) മകയിരം, മൂലം, പൂരാടം, ഉത്രാടം
മൃഗം: ആട്
പക്ഷി: പുള്ള്
വൃക്ഷം: അത്തി
ആഡംബര ജീവിതം കൂടുതലായി ഇഷ്ടപെടുന്നവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. കര്‍മ്മകുശലത ഈ നാളുകാരില്‍ കൂടുതലായി കണ്ടു വരുന്നു. പ്രണയചാപല്യം ഈ നാളുക്കാരുടെ പ്രത്യേകതയാണ്. സ്നേഹത്തോടെയുള്ള പെരുമാറ്റം, സത്യസന്ധത എന്നിവ ഇവരില്‍ കണ്ടുവരുന്നു. അതീവ ബുദ്ധിശാലികളും മുന്തിയതരം ഭക്ഷണത്തോട് താത്പര്യമുള്ളവരുമായിരിക്കും ഇക്കൂട്ടര്‍.
നിസാരകാര്യങ്ങള്‍ക്ക് പോലും ഈ നാളുകാര്‍ ക്ഷുപിതരാകുന്നു. സ്വഭാവത്തില്‍ അഭിനയ സ്വഭാവം കാണിക്കുന്നവരാണ് ഈ നാളുക്കാര്‍. ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കുമെങ്കിലും നിലനിര്‍ത്തികൊണ്ടു പോകാന്‍ സാധിക്കില്ല. മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് ഇക്കൂട്ടര്‍. വഞ്ചനയും ചതിവും ഇവര്‍ക്ക് ഇഷ്ടമല്ല.

മാതാപിതാക്കളില്‍ നിന്നും സന്തോഷകരമായ ജീവിതം അനുഭവിക്കാന്‍ ഭാഗ്യമില്ല. ഈശ്വര വിശ്വാസം കൂടുതലായി കാണുന്നു. ഉപകാരസ്മരണ ഈ നാളുക്കാര്‍ കാണിക്കില്ല. കഠിനമായി സംസാരിക്കും. നിന്ദ്യകര്‍മ്മങ്ങള്‍ ചെയ്യും. സൗന്ദര്യ ബോധം കൂടുതലായിരിക്കും. ചിലര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ കാലം അനുഭവിക്കാന്‍ സാധിക്കില്ല. മറ്റുള്ളവരെ സഹായിക്കാന്‍ കൂട്ടാക്കാത്ത ഇവര്‍, ബുദ്ധി ഉപദേശിക്കുമെങ്കിലും സ്വന്തം ജീവിതത്തില്‍ ഇത്തരംബുദ്ധി ഇവര്‍ക്ക് സഹായമാവില്ല.
ഇന്ദ്രിയ സുഖത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൗന്ദര്യവതികളായിരിക്കും. മറ്റുള്ളവരെ അംഗീകരിക്കാത്തതും വകവയ്ക്കാത്തതുമായ ഇവരുടെ പെരുമാറ്റം മൂലം മാനസിക സമ്മര്‍ദ്ദത്തിന് വഴിയൊരുങ്ങുകയും ജീവിതത്തിലുടനീളം തിക്താനുഭവങ്ങളും സൈ്വവര്യക്കേടും ഉണ്ടാകുകയും ചെയ്യുന്നു.
ബന്ധുക്കളുമായി പിണങ്ങിപ്പിരിയുന്ന സ്വാഭാവമുള്ള ഇവര്‍ക്ക് ഭര്‍ത്തൃ സൗഭാഗ്യം കുറഞ്ഞിരിക്കാനോ വിരഹദുഖമോ പുത്രദുഃഖമോ അനുഭവിക്കാനോ ഇടയുണ്ടാകുകയും ചെയ്യുന്നു.
Leave a Reply