Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജെയിംസ് ബോണ്ട് സിരീസിലെ പുതിയ സിനിമയായ ‘സ്പെക്‌ടറി”ന്റെ തിരക്കഥ മോഷണം പോയി. സോണി പിക്‌ച്ചേഴ്‌സില്‍ നടന്ന സൈബര്‍ ആക്രമണത്തിലാണ് സ്‌പെക്‌ട്രെയുടെ തിരക്കഥ നഷ്ടപ്പെട്ടത്. ഹാക്കര്‍മാര്‍ തിരക്കഥ പരസ്യമാക്കുകയും ചെയ്തു.ഈ മാസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. തിരക്കഥ മോഷണം പോയതിനെ തുടര്‍ന്ന് ‘സ്പെക്‌ടർ” ഉൾപ്പെടെയുള്ള പുതിയ സിനിമകളുടെ നിർമാണം നിറുത്തിവയ്ക്കാൻ നിർബന്ധിതരായതായി സോണി വക്താവ് അറിയിച്ചു.ശനിയാഴ്ച രാവിലെയാണ് സ്‌പെക്‌ട്രെയുടെ തിരക്കഥ മോഷണം പോയതായി സോണി പിക്‌ച്ചേഴ്‌സ് അധികൃതര്‍ സ്ഥിരീകരിച്ചത്. നവംബര്‍ 24നാണ് സോണി പിക്‌ച്ചേഴ്‌സില്‍ സൈബര്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ സോണിയുടെ കമ്പ്യൂട്ടറില്‍ നിന്ന് മറ്റ് ചില രേഖകള്‍ നഷ്ടപ്പെട്ടിരുന്നു. ഇവയുടെ കൂട്ടത്തിലാണ് സെ്‌പെക്‌ട്രെയുടെ തിരക്കഥയുടെ പ്രാഥമിക രൂപവും നഷ്ടപ്പെട്ടത്. ഡാനിയല്‍ ക്രെയ്ഗ് തന്നെയാണ് സ്‌പെക്‌ട്രെയിലും ബോണ്ടാകുന്നത്. ഈ മാസം ചിത്രീകരണം തുടങ്ങിയ ചിത്രം 2015 നവംബറില്‍ റിലീസ് ചെയ്യാനാണ് സോണി പിക്‌ച്ചേഴ്‌സ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സിനിമയുടെ ചിത്രീകരണവും റിലീസും നീളാന്‍ സാധ്യതയുണ്ടെന്ന് സോണി പിക്‌ച്ചേഴ്‌സ് അറിയിച്ചു.
Leave a Reply