Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങൾക്ക് വിമാനത്തിൽ പറക്കണോ …? അതും വെറും ഒരു രൂപയ്ക്ക്..!വിശ്വാസം വരുന്നില്ല അല്ലേ..എന്നാൽ സംഗതി സത്യമാണ്.സ്‌പൈസ് ജെറ്റ് ആണ് വെറും ഒരു രൂപയ്ക്ക് തെരഞ്ഞെടുത്ത ആഭ്യന്തര ലക്ഷ്യങ്ങളിലേക്ക് ടിക്കറ്റ് നല്‍കുന്നത്. ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഒരു രൂപ ടിക്കറ്റ് വില്‍പ്പന നടക്കുക. ജൂലൈ 15 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുളള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്കു ചെയ്യാം. ഒരു രൂപ ടിക്കറ്റ് നിരക്കിനു പുറമേ നികുതിയും മറ്റു ചാര്‍ജുകളും നല്‍കേണ്ടതുണ്ട്. കമ്പനിയുടെ മൊബൈല്‍ ആപ്പിലൂടെ മാത്രമേ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഓഫര്‍ സ്വന്തമാക്കാന്‍ തിരിച്ചുളള ടിക്കറ്റും ബുക്ക് ചെയ്യേണ്ടതുണ്ട്. ഇതിന് സാധാരണ നിരക്ക് നല്‍കേണ്ടിവരും.റെഡ് ഹോട്ട് സ്‌പൈസി എന്ന ഓഫര്‍ സ്‌പൈസ് ജെറ്റിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാത്രമേ വാങ്ങാന്‍ സാധിക്കൂ. ആപ്പിള്‍ ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമാക്കിയിട്ടുളള ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഓഫര്‍ ടിക്കറ്റുകള്‍ ഇന്ന് രാവിലെ 10 മുതല്‍ ജൂലൈ 17 ന് അര്‍ധരാത്രി വരെ വാങ്ങാം. ഒരിക്കല്‍ വാങ്ങിയ ടിക്കറ്റുകള്‍ റദ്ദാക്കി പണം തിരികെ നല്‍കുന്നതല്ല എന്നും ടിക്കറ്റുകളില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല എന്നും കമ്പനിയധികൃതര്‍ വ്യക്തമാക്കുന്നു.ഇതാദ്യമായല്ല കമ്പനി ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് ഒരു രൂപയായി ഓഫര്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും സമാനമായി ഓഫര്‍ അവതരിപ്പിച്ചിരുന്നു.ആഭ്യന്തര വിമാനക്കമ്പനികളുമായുള്ള കടുത്ത മത്സരത്തിന്റെ ഭാഗമായാണ് സ്‌പൈസ്‌ജെറ്റിന്റെ പുതിയ തന്ത്രം. ആഭ്യന്തര എയര്‍ലൈന്‍ കമ്പനികളുടെ വിമാന സര്‍വീസുകള്‍ വഴി കഴിഞ്ഞ ജനുവരി മുതല്‍ മെയ് മാസം വരെ 322 ലക്ഷം പേര്‍ യാത്ര ചെയ്‌തെന്നാണ് കണക്ക്.
Leave a Reply