Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:27 am

Menu

Published on August 23, 2016 at 8:31 am

മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ.കെ ശ്രീധരന്‍ നായര്‍ അന്തരിച്ചു

sreedharan-nair-passes-away

കൊച്ചി: മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ.കെ ശ്രീധരന്‍ നായര്‍ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. അറുപതിലേറെ വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിച്ച അദ്ദേഹം കൊച്ചിയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.1953 ല്‍ സബ് എഡിറ്ററായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ശ്രീധരന്‍ നായര്‍ 1990 മുതല്‍ 10 വര്‍ഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു. ശേഷം പിരിയോഡിക്കല്‍സ് വിഭാഗത്തിന്റെ എഡിറ്ററായും ഒന്നര പതിറ്റാണ്ട് പ്രവര്‍ത്തിച്ചു.

പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി കേരള മഹാത്മജി സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പ്രഥമ കേളപ്പജി സ്മാരക പുരസ്‌കാരത്തിന് (2010) അര്‍ഹനായിട്ടുണ്ട്. ജാനുഉണിച്ചെക്കന്‍ സ്മാരക ട്രസ്റ്റ് അവാര്‍ഡ് (2011)ഉം ലഭിച്ചിട്ടുണ്ട്.പെരുമ്പാവൂര്‍ വേങ്ങൂര്‍ ആക്കപ്പിള്ളില്‍ രാമന്‍പിള്ളയുടെയും കല്ല്യേലില്‍ പാറുക്കുട്ടിഅമ്മയുടെയും മകനായി 1930 ആഗസ്ത് 10 നാണ് ജനനം. ആലുവ യു.സി.കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം ലോകോളേജിലുമായി പഠനം.പരേതയായ പത്മിനി എസ് നായരാണ് ഭാര്യ. മക്കള്‍: എസ്. ഇന്ദിരാ നായര്‍, എസ്. അജിത്കുമാര്‍

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News