Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അച്ഛനായി. ഭാര്യ ഭുവനേശ്വരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം ശ്രീശാന്ത് തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും നല്ല അനുഭവമെന്നാണ് ശ്രീശാന്ത് കുഞ്ഞിന്റെ ജനത്തെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. തന്നെ പിന്തുണക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയും ശ്രീശാന്ത് അറിയിച്ചു. 2013 ഡിസംബര്‍ 12-നായിരുന്നു ശ്രീശാന്ത് ജയ്പൂര്‍ രാജകുടുംബാംഗമായ ഭുവനേശ്വരി കുമാരിയെ വിവാഹം ചെയ്തത്. അതേസമയം ഈ മാസം 23നാണ് ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ വാതുവയ്പ്പ് കേസില്‍ ന്യൂഡല്‍ഹി പ്രത്യേക കോടതി വിധി പറയുന്നത്. 22 മാസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീനാ ബന്‍സാല വിധി പറയുന്നത്. നിലവില്‍ ബി സി സി ഐയുടെ വിലക്ക് നേരിടുന്ന ശ്രീശാന്തിന് കേസിലെ വിധി ഏറെ നിര്‍ണായകമാണ്. എന്തായാലും മകൾ ശ്രീശാന്തിന് ഭാഗ്യം എത്തിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ശ്രീയുടെ സുഹൃത്തുക്കളും വീട്ടുകാരും.
Leave a Reply