Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ശ്രീശാന്ത് നൂറു ശതമാനം നിരപരാധിയാണെന്ന് ഒത്തുകളിവിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായ വിന്ദു ധാരാ സിംഗിന്റെ വെളിപ്പെടുത്തല്‍. സിടിവി ചാനല്‍ റിപ്പോര്‍ട്ടര്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് വിന്ദു ഇക്കാര്യം പറഞ്ഞത്.ഒത്തുകളി വിവാദം യഥാര്‍ഥത്തില്‍ ശരദ് പവാറും എന്‍ ശ്രീനിവാസനും തമ്മിലുള്ള അധികാര തര്‍ക്കത്തിന്റെ ഭാഗമാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ വടംവലി ലളിത് മോഡിയും ശ്രീനിവാസനും തമ്മിലാണ്. ഇതില്‍ മോഡിയെ മുന്‍നിര്‍ത്തി കളിക്കുന്നത് പവാറാണ്. ശ്രീശാന്തിനെതിരെ നടന്നത് തെറ്റായ പ്രചാരണമാണെന്നും വിന്ദു പറയുന്നു.ഐപിഎല്‍ ലളിത് മോഡിയുടെ ബുദ്ധിയില്‍ ഉദിച്ചതാണ്. എന്നാല്‍ ശശി തരൂരിനെതിരെ അനാവശ്യമായി തിരിഞ്ഞതോടെയാണ് ലളിത് മോഡിയുടെ കഷ്ടകാലം തുടങ്ങിയത്. തരൂര്‍ ലളിത് മോഡി പോര് എന്‍സിപി കോണ്‍ഗ്രസ് പോരായി മാറി. ലളിത് മോഡിക്ക് നാല് ടീമുകളില്‍ ഓഹരി പങ്കാളിത്തമുണ്ട്. ശരദ് പവാറിനോട് എതിരിട്ട് ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. പവാര്‍ വിചാരിച്ചാല്‍ മാധ്യമസ്ഥാപനങ്ങളുടെ വായമൂടിക്കെട്ടാന്‍ പോലും സാധിക്കുമെന്നും വിന്ദു വെളിപ്പെടുത്തുന്നു.ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് വാതുവെച്ചതില്‍ വലിയ നഷ്ടമുണ്ടായി. എന്നാല്‍ ഐപിഎല്‍ തന്നെ 100 ശതമാനവും ഒത്തുകളിയാണ്. ഇത് വൈകിയാണ് മെയ്യപ്പന്‍ മനസിലാക്കിയത്. ഐപിഎല്‍ ടീമുടമകളില്‍ വാതുവെയ്പിനെക്കുറിച്ച് അറിവുള്ളതും നേരിട്ട് പങ്കെടുക്കുന്നതും മദ്യരാജാവ് വിജയ് മല്യ മാത്രമാണെന്നും അദ്ദേഹം പറയുന്നു.100 മുതല്‍ 200 കോടിവരെ വാതുവെയ്പിലൂടെ മല്യ സ്വന്തമാക്കിയെന്നും വിന്ദു വെളിപ്പെടുത്തി.ലേലത്തില്‍ ലഭിക്കുന്ന തുകയെ അപേക്ഷിച്ച് വലിയ തുകയാണ് കളിക്കാര്‍ക്ക് ഒത്തുകളിക്കുന്നതിലൂടെ കിട്ടുന്നത്. ഒത്തുകളിയില്‍ നിയന്ത്രിക്കുന്നവര്‍ക്ക് അനായാസം കളിക്കാര്‍ക്ക് 15 കോടി വരെ കൊടുക്കാന്‍ കഴിയും. രാജ്യത്തിന് വേണ്ടി കളിച്ചാല്‍ പോലും ഇത്രയും തുക കിട്ടില്ല. ഒത്തുകളി ട്വന്റി 20 ലീഗില്‍ ഒതുങ്ങുന്നില്ലെന്നും വിന്ദു വെളിപ്പെടുത്തുന്നു .
Leave a Reply