Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനാകുന്നു.രാജസ്ഥാനിലെ രാജകുടുംബത്തിലെ അംഗമാണ് വധു. ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ചാണ് വിവാഹം.ഏഴുവര്‍ഷം മുമ്പ് ഒരു മത്സരവേദിയില്‍ വച്ചാണ് ശ്രീശാന്ത് നയനെ പരിചയപ്പെടുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് കേള്‍ക്കുന്നത്.ജ്വല്ലറി ഡിസൈനറാണ് നയന്‍. ഒത്തുക്കളിക്കേസില്‍ ശ്രീശാന്ത് പെട്ടപ്പോഴും പിന്തുണയുമായി നയനും കുടുംബവും ശ്രീയ്‌ക്കൊപ്പമുണ്ടയാിരുന്നു.വര്‍ഷാവസാനം ശ്രീശാന്ത് രാജസ്ഥാന്‍ രാജകുടുംബാംഗത്തിലെ പെണ്ണിനെ വിവാഹം കഴിക്കുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടയാിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹ തിയ്യതി തീരുമാനിച്ചതിനെ തുടര്‍ന്ന് ശ്രീശാന്തിന്റെ സഹോദരന്‍ ദിപു ശാന്തന്‍ ട്വിറ്ററിലൂടെ വിവാഹ വാര്‍ത്ത പുറത്തുവിടുകയായിരുന്നു.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഡിസംബര്‍ 12ന് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക.വിവാഹ ശേഷം കൊച്ചിയിലെ മെറിഡിന്‍ ഹോട്ടലില്‍ വച്ച് വിവാഹ സത്കാരം ഉണ്ടാകും.
Leave a Reply