Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്‌നാട്ടില്‍ ശ്രീലങ്ക വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ചൈന്നൈയില്‍ സന്ദര്‍ശനം നടത്തുന്ന ശ്രീലങ്കന്‍ അണ്ടര്‍ 15 ക്രിക്കറ്റ് ടീമിനെ തിരിച്ചയച്ചു. ജെ.എം ഹാറൂണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ടീമിനെയാണ് സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ തിരിച്ചയച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ചെന്നൈയിലെത്തിയ ടീമിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ടീമിനെ തിരിച്ചയച്ചതെന്നാണ് അധികൃതരുടെ വാദം. സുരക്ഷ ഏറ്റെടുത്തിരുന്ന പോലീസ് സംഘത്തെ ടീം എത്തുന്നതിന് തൊട്ടുമുമ്പ് ചെന്നൈയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ശ്രീലങ്കന്‍ പ്രതിരോധ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ജയലളിതയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം വന്നതാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ പ്രതിഷേധം ഉയരാന്‍ ഇടയായത്. ശ്രീലങ്കന്‍ സേനയുടെ തടവിലായ തമിഴ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന കത്തുകളാണെന്ന വ്യാജേന ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രേമലേഖനങ്ങളാണ് അയക്കുന്നതെന്നായിരുന്നു വെബ്‌സൈറ്റിലെ പരാമര്‍ശം. പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് ലേഖനം പിന്‍വലിച്ച് ശ്രീലങ്ക മാപ്പു പറഞ്ഞിരുന്നു.
Leave a Reply