Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:42 am

Menu

Published on February 28, 2018 at 3:04 pm

ശ്രീദേവി ആകെ അവശയായിരുന്നു; കൂട്ടുകാരിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

sridevis-childhood-friend-recounts-last-conversation

നടി ശ്രീദേവിയുടെ മരണം നടന്ന് അധികം വൈകാതെ തന്നെ സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ ഉയര്‍ന്നിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ എന്നാല്‍ പിന്നീട് ബാത്ത്ടബില്‍ മുങ്ങിമരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ദുബായ് പൊലീസ് തന്നെ സംഭവത്തില്‍ ദുരൂഹതകള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

കുളിമുറിയിലെ ബാത്ത്ടബ്ബില്‍ ബോധരഹിതയായി വീണ് തന്നെയാണ് ശ്രീദേവി മരിച്ചത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നടിയുടെ തലയില്‍ ആഴത്തില്‍ ഒരു മുറിവുണ്ടായിരുന്നുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

എന്നാലിതാ ശ്രീദേവിയുടെ സുഹൃത്ത് പിങ്കി റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ദുബായിലെ വിവാഹ ചടങ്ങുകള്‍ക്ക് പോകുന്നതിന് മുന്‍പേ ശ്രീദേവിയെ തന്നെ വിളിച്ചിരുന്നെന്നും അവര്‍ പനി മൂലം അവശയായിരുന്നെന്നുമാണ് പിങ്കി റെഡ്ഡി വെളിപ്പെടുത്തിയിരിക്കുന്നത്.

ദുബായിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം താന്‍ അവരെ വിളിച്ചു. അവള്‍ പനിമൂലം ആകെ അവശയായിരുന്നു. മാത്രമല്ല ആന്റിബയോട്ടിക് ഗുളികകളും കഴിക്കുന്നുണ്ടായിരുന്നു. ഒരുപാട് അവശയായ അവര്‍ക്ക് കല്യാണത്തിന് പോയേ തീരൂ എന്നാണ് തന്നോട് പറഞ്ഞത്, പിങ്കി റെഡ്ഡി പറഞ്ഞു.

അവളുടെ വ്യക്തിജീവിതം മാത്രമല്ല പ്രൊഫഷനല്‍ ജീവിതത്തിന്റെ വളര്‍ച്ചയും താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. സഹോദരിയെയാണ് തനിക്ക് നഷ്ടമായത്. എട്ടുവയസ്സ് മുതല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ മരണത്തില്‍ ഉയര്‍ന്ന് കേട്ട ഊഹാപോഹങ്ങള്‍ തന്നെ ഒരുപാട് അലട്ടിയെന്നും പിങ്കി ചൂണ്ടിക്കാട്ടി.

അവളുടെ മരണം പലരും തമാശയായാണ് കണക്കാക്കിയത്. എന്റെ ഫോണുകളില്‍ വന്ന സന്ദേശങ്ങള്‍ പോലും അസ്വസ്ഥമാക്കി കളഞ്ഞു. ചുണ്ടിനായുള്ള ശസ്ത്രക്രിയയും കൊഴുപ്പ് മാറ്റുന്നതിനുമൊക്കെ ചികിത്സ നടത്തിയെന്നും പലരും പറഞ്ഞുകേട്ടു. എന്തുകൊണ്ടാണ് അവളെക്കുറിച്ച് നല്ലതൊന്നും പറയാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും പിങ്കി ചോദിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News