Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:55 pm

Menu

Published on February 27, 2018 at 7:52 pm

ശ്രീദേവിയുടെ സംസ്‌കാരം നാളെ മുംബൈയില്‍; മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും

sridevis-dead-body-leaves-for-the-airport

മുംബൈ: ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ സംസ്‌കാരം നാളെ വൈകിട്ട് മൂന്നരയ്ക്ക് വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ നടക്കും.

ശ്രീദേവിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ രാത്രിയോടെ മുംബൈയിലെത്തിക്കും. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹവുമായി ദുബായ് വിമാനത്താവളത്തില്‍നിന്ന് വ്യവസായി അനില്‍ അംബാനിയുടെ ചാര്‍ട്ടേര്‍ഡ് വിമാനം മുംബൈയിലേക്കു പുറപ്പെട്ടു.

സോനാപൂരില്‍ എംബാം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. രാവിലെ 9.30 മുതല്‍ 12.30 വരെ മൃതദേഹം അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ തുടങ്ങി.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു. മരണവുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിട്ടുനല്‍കിയത്.

അതേസമയം ലോഖണ്ഡ്വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വീടിനു മുന്നിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ചലച്ചിത്ര ടിവി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സമൂഹത്തിലെ മറ്റു മേഖലകളില്‍നിന്നുള്ളവരും എത്തുന്നുണ്ട്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ അനുജന്‍ അനില്‍ കപൂറിന്റെ വസതിയിലേക്കാണു പ്രമുഖരെല്ലാം എത്തുന്നത്.

ഫെബ്രുവരി 25നാണ് ശ്രീദേവി ദുബായിയില്‍ വച്ച് മരണമടയുന്നത്. ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന്റെ അനന്തരവനും ബോളിവുഡ് നടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുഷിയും ദുബായിലെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News