Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആരംഭിക്കും.ഇത്തവണ 46,4310 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യൂജില്ല മലപ്പുറമാണ്. പതിവുപോലെ തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂള്‍. 1721 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുക. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ഇക്കുറിയും വെള്ളിയാഴ്ച പരീക്ഷ ഇല്ല. പകരം ശനിയാഴ്ച പരീക്ഷ നടക്കും.25,000 അധ്യാപകരെയാണ് ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് ഓരോ ദിവസവും പരീക്ഷാ ഹാളുകളില്‍ നിയോഗിക്കുക. ചോദ്യപേപ്പറുകള്‍ ഇതിനകം സെന്‍ററുകളില്‍ എത്തിച്ചു കഴിഞ്ഞു. അവ ട്രഷറികളിലും ബാങ്ക് ലോക്കറുകളിലും സൂക്ഷിച്ചിരിക്കുകയാണ്.22 വരെ നീളുന്ന പരീക്ഷയ്ക്ക് കേരളത്തില്‍ 2798 കേന്ദ്രങ്ങളാണുള്ളത്. ഗള്‍ഫ് മേഖലയില്‍ എട്ടും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 2,36,351 ആണ്‍കുട്ടികളും 2,27,956 പെണ്‍കുട്ടികളുമടക്കം 4,64,310 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. 4,63,070 പേര്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതും. ലക്ഷദ്വീപില്‍ നിന്ന് 824 വിദ്യാര്‍ത്ഥികളും ഗള്‍ഫ് മേഖലയില്‍ നിന്ന് 416 വിദ്യാര്‍ത്ഥികളുമാണുള്ളത്.ഉച്ചയ്ക്ക് 1.45 നാണ് എല്ലാ ദിവസവും പരീക്ഷ തുടങ്ങുക.കര്‍ശന പരിശോധനയ്ക്ക് ശേഷമാകും പരീക്ഷാഹാളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനം. മാര്‍ച്ച് 29 ന് മൂല്യനിര്‍ണയം ആരംഭിക്കും.
Leave a Reply