Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:49 am

Menu

Published on March 9, 2015 at 9:38 am

എസ്‌എസ്‌എല്‍‌സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾക്ക് ഇന്ന്‌ തുടക്കം

sslc-plus-two-exams-begin-today

തിരുവനന്തപുരം: എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നാരംഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്‌‌എസ്എല്‍‌സി പരീക്ഷ ഉച്ചയ്ക്കുമാണ് നടക്കുന്നത്.സംസ്ഥാനത്ത്‌ 2,964 സ്കൂളുകളിലായി 4,68,495 കുട്ടികളാണ്‌ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്‌. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ നിന്നാണ്‌ ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്‌. 24,446 വിദ്യാർഥികളാണ്‌ ഇത്തവണ ജില്ലയിൽ നിന്നും എസ്‌എസ്‌എൽസി  പരീക്ഷയെഴുതുന്നത്‌.ഗൾഫിൽ ഒമ്പത്‌ സ്കൂളുകളിൽ നിന്ന്‌ 465 പേരും ലക്ഷദ്വീപിൽ ഒമ്പത്‌ സ്കൂളിൽ നിന്ന്‌ 1,128പേരും പരീക്ഷ എഴുതും.അടുത്തമാസം 31 ന്‌ ഉത്തരക്കടലാസ്‌ മൂല്യനിർണയ ക്യാമ്പ്‌ ആരംഭിക്കും. നേരത്തെ 28നായിരുന്നു നിശ്ചയിച്ചിരുന്നത്‌. 54 മൂല്യനിർണയ ക്യാംപുകളാണ്‌ ഇതിനായി സജ്ജീകരിക്കുന്നത്‌. ഏപ്രിൽ 16നു ഫലം പ്രഖ്യാപിക്കും.കേരളം, ഗൾഫ്‌, ലക്ഷദ്വീപ്‌, മാഹി എന്നിവിടങ്ങളിലെ  പരീക്ഷാ കേന്ദ്രങ്ങളിലായി 9,04,382 വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷ എഴുതുന്നുണ്ട്‌. ഹയർസെക്കൻഡറി പരീക്ഷകൾ 30ന്‌ അവസാനിക്കും. ഹയർ സെക്കൻഡറിയിൽ കൂടുതൽ കുട്ടികൾ മലപ്പുറത്തും, കുറവ്‌ വയനാട്‌ ജില്ലയിലുമാണ്‌. മൂല്യനിർണയ ക്യാംപുകൾ ഏപ്രിൽ ആറു മുതൽ സംസ്ഥാനത്തെ 52 കേന്ദ്രളിൽ ആരംഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News