Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറിൽ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്.മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്കും ഹരിയാണ നിയമസഭയിലെ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന പാര്‍ട്ടികള്‍ തനിച്ച് മത്സരിക്കുന്ന മഹാരാഷ്ട്രയില്‍ ശക്തമായ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്. ബി.ജെ.പി, ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി, എം.എന്‍.എസ് എന്നീ കക്ഷികള്‍ തമ്മിലാണ് പോരാട്ടം. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ഇത് അഭിമാനപ്പോരാട്ടമാണ്. രണ്ടര പതിറ്റാണ്ടോളം ബിജെപി ശിവസേന സഖ്യം ഒറ്റക്കെട്ടായിരുന്നുവെങ്കില്‍ ഇത്തവണ വ്യത്യസ്തമാണ്. സീറ്റ് വിഭജനത്തെ ചൊല്ലി സഖ്യം വേര്‍പിരിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയവും മോദി പ്രഭാവവും മഹാരാഷ്ട്രയിലും തങ്ങളെ തുണയ്ക്കുമെന്നാണ് ബിജെപി ക്യാമ്പുകളുടെ കണക്കുകൂട്ടല്‍. ഉദ്ദവ് താക്കറെയുടെ താരപ്രഭയിലും ബിജെപിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാതിരുന്ന മനസ്സും ഭൂരിഭാഗം അണികളെയും ആവേശത്തിലാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തോടൊപ്പം തന്നെ ഭരണപക്ഷ സഖ്യവും തകര്‍ന്ന മഹാരാഷ്ട്രയില്‍ വൈകിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. സഖ്യം തകര്‍ന്നതോടെ പൃഥ്വിരാജ് ചവാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ഇവിടെ ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ്.സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി 257 എണ്ണത്തില്‍ മത്സരിക്കുന്നു. നാലു ചെറിയ സഖ്യകക്ഷികള്‍ക്കായി 31 സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. ശിവസേന 286 സീറ്റിലും കോണ്‍ഗ്രസ് 257 സീറ്റിലും എന്‍സിപി 288 സീറ്റിലുമാണ് മത്സരിക്കുന്നത്. 224 സീറ്റുകളില്‍ മത്സരിക്കുന്ന എംഎന്‍എസിന്റെ പ്രകടനവും നിര്‍ണ്ണായകമാകും. ഹരിയാനയില്‍ 10 വര്‍ഷത്തെ ഭരണത്തിന് തുടര്‍ച്ച ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ പിന്നോക്കം പോയെങ്കിലും അവസാന ഘട്ടത്തില്‍ തിരിച്ചു വരാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്. ഒക്ടോബര്‍ 19നാണ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം
Leave a Reply