Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇടുക്കി : മുല്ലപ്പെരിയാര്‍ ഉള്‍പ്പടെ കേരളത്തിന്റെ നാല് ഡാമുകള്‍ തമിഴ്‌നാട് സ്വന്തമാക്കിയെന്ന വിവാദത്തിന് ഒടുവില്‍ വിരാമമായി.കേന്ദ്ര ജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയില്‍ മുല്ലപ്പെരിയാര്‍, തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പിക്കുളം നാല് ഡാമുകളും കേരളത്തിന്റെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ നാല് ഡാമുകളുടെയും പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിനാണ്.2013 ഡിസംബര്‍ 27-ലെ ജലകമ്മീഷന്റെ യോഗത്തിനുശേഷം 2014 ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയ ഡാം രജിസ്റ്റര്‍ കഴിഞ്ഞദിവസമാണ് പ്രസിദ്ധീകരിച്ചത്. ജിസ്റ്ററില്‍ തമിഴ്‌നാടിന്റെ പട്ടികയില്‍ ഈ ഡാമുകളില്ല.രാജ്യത്തെ അണക്കെട്ടുകള്‍ സംബന്ധിച്ച ആധികാരിക രേഖയാണ് കേന്ദ്ര ജലകമ്മീഷന്‍ പുറത്തിറക്കുന്ന ദേശീയ ഡാം രജിസ്റ്റര്‍ (നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജര്‍ ഡാംസ്). അടിത്തട്ടില്‍നിന്ന് 10 മുതല്‍ 15 മീറ്റര്‍ വരെ ഉയരമുള്ള ഡാമുകളാണ് പട്ടികയിലുള്ളത്. 2009 വരെ മുകളില്‍പ്പറഞ്ഞ നാല് ഡാമുകളും രജിസ്റ്ററില്‍ തമിഴ്‌നാടിന്റെ പട്ടികയിലായിരുന്നു. കേരളം സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഈ ഡാമുകള്‍ കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അടുത്തിടെ നാല് ഡാമുകളുടെയും അവകാശവാദം തമിഴ്‌നാട് നിരന്തരം ഉന്നയിക്കുന്നുണ്ട്.ഡിസംബര്‍ 27ന് ചേര്‍ന്ന യോഗത്തില്‍ തമിഴ്‌നാട് വീണ്ടും ആവശ്യമുന്നയിച്ചപ്പോള്‍ കേരളത്തിന്റെ പ്രതിനിധി ഇതിനെ എതിര്‍ക്കാതിരുന്നതാണ് വിവാദമായത്. യോഗത്തിന്റെ മിനുട്ട്‌സില്‍ നാല് ഡാമുകളും തമിഴ്‌നാടിേന്റതാണെന്ന വാദം ആവര്‍ത്തിച്ചിരുന്നു. ഇതാണ് നിയമസഭയില്‍ വിവാദമായത്. എന്നാല്‍, മിനുട്ട്‌സിനെതിരെ കേരളം ഉടന്‍ പ്രതികരിക്കുകയും നാല് ഡാമുകളും കേരളത്തിന്റേതാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജലകമ്മീഷന്‍ ഡാം രജിസ്റ്റര്‍ പുതുക്കിയിരിക്കുന്നത്.പുതുക്കിയ രജിസ്റ്ററില്‍ 81ാം പേജിലാണ് കേരളത്തിന്റെ ഡാമുകള്‍ ചേര്‍ത്തിരിക്കുന്നത്. 59 ഡാമുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 53 മുതല്‍ 56 വരെയാണ് മുല്ലപ്പെരിയാറും പറമ്പിക്കുളം ഡാമുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 191 മുതല്‍ 194 വരെ പേജുകളിലാണ് തമിഴ്‌നാടിന്റെ ഡാമുകളുള്ളത്. ഈ പട്ടികയില്‍ നാല് ഡാമുകളും ചേര്‍ത്തിട്ടില്ല. പകരം പട്ടികയുടെ അവസാനം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ നാല് ഡാമുകളും ഓപ്പറേറ്റ് ചെയ്യുന്നത് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Leave a Reply