Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം കിരീടം സ്വന്തമാക്കി. പാലക്കാടിനെ 99 പോയന്റുകള്‍ക്ക് പിന്തള്ളി, 289 പോയന്റോടെയാണ് എറണാകുളം ജേതാക്കളായത്. 188 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 156 പോയിന്റുമായി കോഴിക്കോട് മൂന്നാമതെത്തി.കോതമംഗലം സെന്റ് ജോര്‍ജ് സംസ്ഥാനത്തെ ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം നിലനിര്‍ത്തി.തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് സെന്റ് ജോര്‍ജ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുന്നത്. ഇഞ്ചോടിഞ്ഞ് പോരാട്ടം നടന്ന ചാമ്പ്യന്‍ സ്‌കൂള്‍ പോരാട്ടത്തില്‍ അയല്‍പക്കകാരായ മാര്‍ ബേസിലിനെ ഒരു പോയിന്റിന് മറികടന്നാണ് സെന്റ് ജോര്‍ജിന്റെ നേട്ടം. സെന്റ് ജോര്‍ജ് 83 പോയിന്റും മാര്‍ ബേസില്‍ 82 പോയിന്റും നേടി.ആദ്യ മൂന്ന് ദിവസവും മാര്‍ ബേസിലും പറളി സ്‌കൂളും തമ്മിലായിരുന്നു മികച്ച സ്‌കൂളിനുവേണ്ടിയുള്ള പോരാട്ടം. അവസാന ഘട്ടത്തില്‍ ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ കുതിപ്പ് നടത്തിയാണ് സെന്റ് ജോര്‍ജ് ഒന്നാം സ്ഥാനത്തെത്തിയത്. മാര്‍ബേസിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന പറളി സ്‌കൂള്‍ അവസാന ദിനം പിന്നാക്കം പോയി. 75 പോയിന്റോടെ അവര്‍ മൂന്നാമതായി. പാലക്കാടിന്റെ തന്നെ കുമരംപുത്തൂര്‍ സ്‌കൂള്‍ 59 പോയിന്റുമായി നാലാമതായി.
Leave a Reply