Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്: 54 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി എട്ടാം തവണയും കോഴിക്കോട് ജില്ല കലാകിരീടം നേടി. പാലക്കാടിനാണ് രണ്ടംസ്ഥാനം, മൂന്നാം സ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയും.
117 പവന്റെ സ്വര്‍ണ ട്രോഫി ആണ് കോഴിക്കോട് സ്വന്തമാക്കിയത്. കോഴിക്കോട് 926 പോയന്റും പാലക്കാട് 920 പോയന്റും നേടി. 916 പോയിന്റ് നേടി തൃശ്ശൂരും വീറുറ്റ പ്രകടനം കാഴ്ച്ചവെച്ചു. അപ്പീലുകള്‍ പരിഗണിക്കുന്നതിനുമുമ്പ് പാലക്കാട് ജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത്. അപ്പീലുകളിലൂടെയാണ് കോഴിക്കോട് മുന്നിലെത്തിയത്. അടുത്ത വര്‍ഷത്തെ കലോത്സവം എറണാകുളത്താണ് നടക്കുക.കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ ചലചിത്ര താരം കാവ്യാമാധവനായിരുന്നു മുഖ്യാതിഥി. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്. മന്ത്രിമാരായ എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ് എന്നിവരും സമാപന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
കലോത്സവത്തില്‍ കോഴിക്കോട് ജില്ല കിരീടം നേടിയതിൻറെ സന്തോഷ സൂചകമായി തിങ്കളാഴ്ച്ച സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ സി.എ ലത അറിയിച്ചു.
Leave a Reply