Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: ഏഴുവയസുകാരിക്കു വളര്‍ത്തമ്മയുടെ ക്രൂരപീഡനം.മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം കവളമുക്കട്ട പുതുപ്പറമ്പന്‍ മുജീബിന്റെ മകള്‍ ഇര്‍ഷയാണു മനഃസാക്ഷിയെ നടുക്കുന്ന പീഡനങ്ങള്‍ക്ക് ഇരയായത്.ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ രണ്ട് ഓപ്പറേഷനെങ്കില്‍ ആവശ്യമാണെന്ന അവസ്ഥയാണ്..ക്രൂര പീഡനമാണ് ഏല്‍ക്കേണ്ടിവന്നത് കുട്ടിയ്ക്ക് ഏൽക്കേണ്ടി വന്നിട്ടുള്ളത്. കുട്ടിയുടെ മലദ്വാരത്തിന് മുറിവേല്‍പ്പിക്കുകെയും കുടല്‍ പുറത്തിടുകെയും ചെയ്തു. മുമ്പും ഇതു പോലെ കുട്ടിയെ നിരന്തരമായി ഉപദ്രവിച്ചിട്ടുണ്ട്.മുജീബിന്റെ രണ്ടാംഭാര്യ സജ്‌നയിലുണ്ടായ മകളാണ് ഇര്‍ഷ. ഇര്‍ഷ ജനിച്ചശേഷം മുജീബ് ഗള്‍ഫില്‍പോയതോടെ മറ്റൊരു വിവാഹം കഴിച്ച സജ്‌ന മകളെ ഏറ്റെടുത്തില്ല. ഇതോടെ മുജീബ് കുട്ടിയെ ആദ്യഭാര്യ സറീന(31)യ്‌ക്കൊപ്പമാക്കി. നാലുവര്‍ഷത്തോളം ഇര്‍ഷ ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ പലപ്പോഴായി സറീന ഇര്‍ഷയെ ക്രൂരപീഡനത്തിനിരയാക്കിയെന്നാണു പരാതി. രണ്ടുമാസം മുമ്പ് ഇര്‍ഷയെ മാതൃസഹോദരി അവരുടെ വീട്ടിലേക്കു കൊണ്ടുപോയതോടെയാണു സംഭവം പുറത്തറിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ വളര്‍ത്തമ്മയായ സറീനയെ പൂക്കോട്ടുംപാടം പോലീസ് കസ്‌റ്റഡിയിലെടുത്തു.
Leave a Reply