Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബൈ: ഈ വര്‍ഷത്തെ ഐസിസി പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്. 13 ടെസ്‌റ്റ് മത്സരങ്ങളിലെ 25 ഇന്നിംഗ്‌സുകളില്‍ നിന്ന് 1734 റണ്‍സ് സ്‌മിത്ത് നേടിയിട്ടുണ്ട്. നാല് സെഞ്ചുറികളും എട്ട് അര്‍ദ്ധ സെഞ്ചുറികളുമടക്കം 26 ഏകദിനങ്ങളില്‍ നിന്നും 1249 റണ്‍സും സ്‌മിത്ത് നേടിയിട്ടുണ്ട്.2014 സെപ്റ്റംബര്‍ മുതല്‍ 2015 സെപ്റ്റംബര്‍ വരെയുള്ള കാലയളവാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഓസ്‌ട്രേലിയ വനിതാ ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങാണ് ഏകദിനത്തിലെ മികച്ച വനിതാ താരം. വെസ്റ്റ് ഇന്‍!ഡീസ് നായിക സ്റ്റെഫാനി ടെയ്‌ലര്‍ മികച്ച ട്വന്റി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു അവാര്‍ഡ് പോലും നേടാനായില്ല.
Leave a Reply