Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനതപുരം: കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി യുവാക്കളുടെ പ്രകടനം. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പ്രകടനം നടന്നത്. ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് ഇന്ത്യയുടെ ക്യാമ്പെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു ഇരുസ്ഥലങ്ങളിലും യുവതി യുവാക്കള്‍ അണിനിരന്നത്.
കഞ്ചാവ് നിരോധനം പിന്‍വലിക്കണമെന്ന പ്ലക്കാര്‍ഡുകളുമായി തിരുവനന്തപുരത്ത് മാനവീയം വീഥിയിലാണ് 25ഓളം യുവതി യുവാക്കള്‍ പ്രകടനം നടത്തിയത്. രാജ്യത്തുടനീളം പതിനാറിലേറെ നഗരങ്ങളില്‍ ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് ഇന്ത്യ പ്രകടനം സംഘടിപ്പിച്ചിരുന്നു.
ക്യാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കും കഞ്ചാവ് കൊണ്ട് പരിഹാരം നല്‍കാന്‍ സാധിക്കുമെന്ന് ഇവര്‍ പറഞ്ഞു. ചികിത്സാപരമായ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് ഇവരുടെ വാദം.
കഞ്ചാവ് ഇന്ത്യയുടെ പാരമ്പര്യം ആണെന്നും അഥര്‍വ്വവേദത്തില്‍ കഞ്ചാവിനെ കുറിച്ച് പറയുന്നുണ്ടെന്നും കഞ്ചാവിന്റെ ഔഷധ മൂല്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തെളിയിക്കപ്പെട്ടതാണെന്നും ഇവര്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കഴിഞ്ഞ ഡിസംബര്‍ 12ന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് ലീഗലൈസേഷന്‍ മൂവ്‌മെന്റിന്റെ അറിയിപ്പ്. എല്ലാ ലോക്‌സഭാ, രാജ്യസഭാ അംഗങ്ങള്‍ക്കും ഇത്തരമൊരു കത്ത് അയച്ചതായും മൂവ്‌മെന്റ് സ്ഥാപകന്‍ വിക്കി വൗറോറയുടെ പേരില്‍ ജിഎല്‍എം-ഇന്ത്യ ഡോട് കോമില്‍ അറിയിച്ചിട്ടുമുണ്ട്.
Leave a Reply