Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:13 am

Menu

Published on November 23, 2017 at 10:44 am

സത്യഭാമ സര്‍വകലാശാല പ്രക്ഷോഭം; വിദ്യാര്‍ഥികള്‍ കോളജ് കെട്ടിടത്തിന് തീയിടുന്ന വീഡിയോ പുറത്ത്

student-commit-suicide-violence-in-sathyabama-university

ചെന്നൈ: കോപ്പിയടിച്ചതിന് പിടിയിലായ വിദ്യാര്‍ഥിനി ജീവനൊടുക്കിയതിനെത്തുടര്‍ന്ന് കാഞ്ചീപുരം സത്യഭാമ കല്‍പിത സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം.

സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ സഹപാഠികള്‍ ക്യാംപസ് കെട്ടിടത്തിനു തീവെച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഹോസ്റ്റലിനും തീയിട്ട വിദ്യാര്‍ഥികള്‍, കെട്ടിടം അടിച്ചു തകര്‍ത്തു. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനയെ പ്രതിഷേധക്കാര്‍ ഏറെ നേരം ഗേറ്റിനു പുറത്ത് നിര്‍ത്തി. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെയാണ് സംഭവങ്ങള്‍ക്കു തുടക്കം. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി രാഗമൗനികയെ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ പിടികൂടിയിരുന്നു. തുടര്‍ന്നു ഹോസ്റ്റലിലെത്തിയ ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥിനി തൂങ്ങിമരിക്കുകയായിരുന്നു.

അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്കു കാരണമെന്നാരോപിച്ചാണു വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയത്. പരീക്ഷയില്‍ കോപ്പിയടിച്ചതിനു കുട്ടിയെ പിടികൂടിയിരുന്നതായി സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി.

കുറ്റക്കാരായ അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കാത്തതിന്റെപേരില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ ബുധനാഴ്ച രാത്രിയില്‍ ഇവിടെയുള്ള ഫര്‍ണിച്ചറുകള്‍ അടക്കമുള്ള പല സാധനങ്ങളും തീവെച്ച് നശിപ്പിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News