Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തലശ്ശേരിയിലെ പാർക്കുകളിലും ബീച്ചുകളിലും പോലീസിൻറെ മിന്നൽ റെയ്ഡ്.സമീപത്തെ സ്ക്കൂൾ ,കോളേജ് വിഭാഗത്തില്‍പെട്ട പത്തോളം വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്തു.കണ്ണൂര്‍ , പാനൂര്‍ , ചൊക്ലി , കൂടാളി, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നെത്തിയ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളായ കമിതാക്കളാണ് പോലീസിൻറെ പിടിയിലായത്. പിടിക്കപ്പെടുമ്പോള്‍ മിക്ക കമിതാക്കളും സ്‌കൂള്‍ യൂണിഫോമിലായിരുന്നു. തലശ്ശേരി എസ് ഐ സുരേന്ദ്രന്‍ കല്ല്യാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ എത്തിയതിനു ശേഷമാണ് പോലീസ് വിട്ടയച്ചത്. അതേ സമയം പോലീസിൻറെ സദാചാര വേട്ട ഇതിനോടകം തന്നെ വിവാദമായികഴിഞ്ഞു . വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് മുറ ഉപയോഗിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.വിദ്യാര്‍ത്ഥികളെ താക്കീതു ചെയ്ത് വിട്ടയക്കുന്നതിനുപകരം പോലീസ് നടപടി വിദ്യാര്‍ത്ഥി വേട്ടയായി മാറിയിരിക്കുകയാണെന്നും വിമർശനമുയരുന്നു.എന്തായാലും ഇത്തരത്തിലുളഅള റെയ്ഡ് നല്ലതാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. പെണ്‍വാണിഭവും വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും പോലീസ് നിരീക്ഷണം ശക്തമാക്കിയാല്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പൊതുവെയുള്ള വാദം.
Leave a Reply