Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഫിബ്രവരി ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. നിലവില്‍ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ ആനുകൂല്യം ലഭിക്കുക. ഡീസല്‍ വില കുറഞ്ഞതുമൂലം കെ എസ് ആര്‍ ടി സിക്കുണ്ടാകുന്ന നേട്ടം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ യാത്ര ലഭ്യമാവുക. ഒരു ദിവസം രണ്ടു യാത്ര സൗജന്യമായിരിക്കും.ഒരുവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയശേഷം പദ്ധതി വിപുലീകരിക്കുന്നതാണ്.
Leave a Reply