Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുതിയ തലമുറയിൽ വിവാഹമോചനം വളരെയധികം കൂടുതലായി കാണപ്പെടുന്ന ഈ സാഹചര്യത്തിൽ ഇവർ നേരിടുന്ന പ്രശനങ്ങളെ കുറിച്ച് ആഴത്തിലുള്ള ഒരു പഠനം നടത്തിയിരിക്കുകയാണ് അരിസോണ സര്‍വകലാശാലയിലെ ഗവേഷകർ. ഇവർ നടത്തിയ പഠനത്തിന്റെ ഫലമായി കണ്ടെത്തിയിരിക്കുന്ന കാര്യങ്ങൾ അല്പം ഗൗരവമേറിയതാണ്.
വിവാഹമോചിതര്‍ പൊതുവെ ജീവിതത്തില്‍ സംത്യപ്ത്തരല്ല അതോടൊപ്പം തന്നെ മറ്റു പലതരത്തിലുളള മാനസിക പ്രശ്നങ്ങളും അവരെ തേടിയെത്താം. ഇത് ഇവരില്‍ പുകവലി, മദ്യപാനം പോലുളള ശീലങ്ങള്‍ ഉണ്ടാക്കനും ഇടയുണ്ട്. അതുവഴി അവരുടെ ആയുസ്സ് കുറയുമെന്നാണ് അരിസോണ സര്‍വകലാശാല ഗവേഷകര്‍ പറയുന്നത്. വിവാഹമോചനം മാനസിക സങ്കര്ഷങ്ങള്ക്കും വിഷാദരോഗത്തിലേക്കും വഴിമാറാനും ഇടയാകും.
മരണനിരക്കും വിവാഹമോചനവും തമ്മിലുളള ബന്ധത്തെ കുറിച്ച് പഠനം നടത്തിയപ്പോഴാണ് ഗവേഷകര്‍ ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്തിയത്. വിവാഹിതരെ അപേക്ഷിച്ച് വിവാഹമോചിതരോ പിരിഞ്ഞു താമസിക്കുന്നവരോ ആയവർക്ക് മരണസാധ്യത 46 ആണെന്നും കണ്ടെത്തി.
Leave a Reply