Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉത്തർപ്രദേശ്:ആയിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിഞ്ഞതിന്റെ ആഘാതത്തില്‍ മരിച്ചു.40കാരിയായ തീര്‍ത്ഥരാജി എന്ന സ്ത്രീയാണ് മരിച്ചത്. കുശിനഗര്‍ ജില്ലയിലെ കാപ്റ്റന്‍ഗഞ്ച് തഹ്‌സിലിലാണ് സംഭവം.
അലക്കുകാരിയായ തീര്‍ത്ഥരാജി നോട്ടുമാറ്റ തീരുമാനം ബാങ്കില്‍ നിന്നാണ് അറിയുന്നത്. ആയിരം രൂപയുടെ നോട്ടുകളും പാസ്ബുക്കുമായി നിലത്തു കിടക്കുന്ന ഇവരുടെ ചിത്രം ഇപ്പോള്‍ സാമൂഹിക മാദ്ധ്യമത്തില്‍ വൈറലാവുകയാണ്.
തീര്‍ത്ഥരാജി 2000 രൂപ സമ്പാദിച്ചിരുന്നു. ആയിരത്തിന്റെ രണ്ട് നോട്ടുകളായാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇത് മാറ്റിവാങ്ങുന്നതിനായാണ് ഇവര്‍ ബാങ്കിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
മരിച്ച സ്ത്രീയുടെ വീട് റവന്യു ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചിട്ടുണ്ട്. പണം സ്വീകരിക്കില്ലെന്നതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെങ്കില്‍ മതിയായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ എട്ടു വയസുകാരിയായ കുട്ടി ചികിത്സ ലഭിക്കാന്‍ താമസിച്ചതിനാല്‍ മരിച്ചു. ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയെങ്കിലും ആയിരം രൂപയായതിനാല്‍ പമ്പ് ജീവനക്കാര്‍ പെട്രോള്‍ നല്‍കിയില്ല. ഇതു മൂലം സമയത്തിന് ആശുപത്രിയില്‍ കുട്ടിയെ എത്തിക്കാന്‍ സാധിച്ചില്ല. മഹുവമാഫി ജില്ലയിലാണ് സംഭവം.
Leave a Reply