Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :ആത്മഹത്യാശ്രമത്തെ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിൻറെ നീക്കം. കേന്ദ്ര നിയമകമ്മീഷന്റെ 210ാം റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെതുടര്‍ന്നാണ് ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന വകുപ്പ് നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. നിലവില്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആത്മഹത്യാശ്രമം. ആത്മഹത്യാശ്രമം കുറ്റകരമാണെന്ന് പറയുന്ന 309 ാം വകുപ്പ് ഒഴിവാക്കുന്നതിനെ അനുകൂലിച്ച് പല സുപ്രീംകോടതി ഉത്തരവുകളും ഉണ്ടായിട്ടുണ്ട്.ഇതേ തുടർന്ന് 2011ല്‍ ഈ വകുപ്പ് ഒഴിവാക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റിന് ആലോചിക്കാവുന്നതാണെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായവും നിയമവിദഗ്ധരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിർദ്ദേശങ്ങളും സ്വീകരിച്ചു. ഇതിൽ നാല് കേന്ദ്രഭരണപ്രദേശങ്ങളും 18 സംസ്ഥാനങ്ങളും ഈ തീരുമാനത്തെ അനുകൂലിക്കുന്നവരായിരുന്നു.ആത്മഹത്യ ശ്രമം കുറ്റകരമല്ലാതാക്കുന്നതിന് മുമ്പ് ഇതിനെ കുറിച്ച് വിശദമായ വിശകലനം നടത്തണമെന്ന ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്.
Leave a Reply