Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചങ്ങനാശ്ശേരി: പെരുന്നയിലെ മന്നം സമാധിയില്‍ എത്തിയ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് അവഗണന.സുധീരനെ കാണനാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ തയ്യാറായില്ല.വിഎം സുധീരന്‍ എത്തിയപ്പോള്‍ കാണാന്‍ കൂട്ടാക്കാതെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറങ്ങിപ്പോയി. കൂടിക്കാഴ്ചയ്ക്ക് സുധീരന്‍ ശ്രമിച്ചുവെങ്കിലൂം സുകുമാരന്‍ നായര്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് പുഷ്പാര്‍ച്ചന നടത്തിയ ശേഷം സുധീരന്‍ മടങ്ങിപ്പോയി. കെപിസിസി നായകസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് സുധീരന്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയത്.
Leave a Reply