Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: മുന്‍ വിദേശകാര്യസഹമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടത്തിന്റെ പുനരന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രമുഖ ദേശീയ ടി.വി ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.മരണസമയത്ത് വൃക്ക, കരള്‍ തുടങ്ങിയ ആന്തരാവയവങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നും ഗുരുതരമായ അസുഖങ്ങള്‍ അവരെ ബാധിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സുനന്ദയുടെ മരണകാരണം സംബന്ധിച്ച് പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് പുതിയത്. ആദ്യ പരിശോധനയില്‍ അമിതമായി മരുന്നുകഴിച്ചതാണ് മരണകാരണമായി രേഖപ്പെടുത്തിയിരുന്നത്.കഴിഞ്ഞ വര്‍ഷമാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ഡല്‍ഹിയിലെ ലീല ഹോട്ടലിന്റെ 345-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
Leave a Reply