Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ പ്രസ്താവനക്ക് പിന്നാലെ പുതിയ ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് സ്വാമി ആരോപണം ഉന്നയിച്ചത്.സുനന്ദയുടെ വയറിന് മുകളില്‍ നിരവധി മുറിവുകളുണ്ടായിരുന്നെന്നും സുനന്ദയുടെ വാ തുറന്ന് വിഷം ഒഴിച്ചുകൊടുക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും റഷ്യന്‍ നിര്‍മ്മിത വിഷമാണ് സുനന്ദയെ വധിക്കാന്‍ ഉപയോഗിച്ചതെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. ഇതിന് മുമ്പ് ഹെഡ്‌ലൈന്‍സ് ടുഡേ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്തു കൊണ്ടാണ് പെട്ടെന്ന് തന്നെ സുനന്ദയുടെ ശരീരം സംസ്‌കരിച്ചതെന്നും മരണം സ്വാഭാവികമായുള്ളതാണെന്ന് പ്രഖ്യാപിക്കണമെന്ന് തരൂര്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്നും സുബ്രഹ്മണ്യ സ്വാമി ചോദിച്ചു. സുനന്ദയുടെ മൃതദേഹത്തിന്റെ എല്ലാ ഫോട്ടോഗ്രാഫുകളും നശിപ്പിച്ചതായും സ്വാമി ആരോപിച്ചിരുന്നു. സുനന്ദയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും സുനന്ദയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശത്തിനു മറുപടിയായി സുനന്ദയുടെ മരണം കൊലപാതകമാണെന്നതിനുള്ള തെളിവുകള്‍ സ്വാമി ഹാജരാക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടിരുന്നു.
Leave a Reply