Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി :ബിസിസിഐയില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. ബിസിസിഐ പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥാനത്തു നിന്നും നീക്കം ചെയ്തു.വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി സ്വീകരിച്ചത്.
നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് പുതിയവ രൂപീകരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍, ജസ്റ്റീസുമാരായ എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. അനുരാഗ് ഠാക്കൂര്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ക്ഷമാപണം നടത്തിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നും സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് സുപ്രീകോടതി നിര്‍ണായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകള്‍ ബിസിസിഐയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച വാദങ്ങള്‍ക്കിടെയാണു താക്കൂറിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ കോടതി നടത്തിയത്. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) നിയമിക്കണമെന്ന സമിതി ശുപാര്‍ശയ്‌ക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) കത്ത് ആവശ്യപ്പെട്ടതാണു താക്കൂറിനെ വെട്ടിലാക്കിയത്.
Leave a Reply