Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 4:32 am

Menu

Published on October 17, 2014 at 10:35 am

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

supreme-court-to-hear-jayalalithaas-bail-plea-today

ദില്ലി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജയലളിതയുടെ ജാമ്യാപേക്ഷ നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്ന് ജയലളിത സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു. ചീഫ് ജസ്റ്റിസ് എച്ച് എല്‍‌ ദത്തു, ജസ്റ്റിസുമാരായ മദന്‍ പി ലോക്കൂര്‍, എ കെ സിക്രി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ ,നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയും 100 കോടിരൂപ പിഴയുമാണ് ജയലളിതയ്ക്ക് പ്രത്യേക കോടതി വിധിച്ചത്. ജയലളിതയ്ക്ക് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ ഹാജരാകും. കേസിലെ കൂട്ടുപ്രതിയായ ശശികല, സുധാകരന്‍, എന്നിവരുടെ ജാമ്യാപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News