Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 12:21 am

Menu

Published on April 4, 2014 at 12:51 pm

സൂര്യനെല്ലി കേസ്: ധര്‍മ്മരാജന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു;ഏഴ്‌ പ്രതികളെ വെറുതെവിട്ടു

suryanelli-rape-case-main-accused-dharmarajan-gets-life-term

കൊച്ചി: സൂര്യനെല്ലി കേസിലെ മുഖ്യപ്രതിയായ ധര്‍മ്മരാജന്റെ ജീവപര്യന്തം ശിക്ഷ  ഹൈക്കോടതി വിധിച്ചു. കേസിലെ മറ്റ് 7 പ്രതികളെ വെറുതെ വിട്ടു. ആന്റണി, രാജഗോപാലന്‍ നായര്‍, ജോസഫ്, മേരി, വിലാസിനി, ജോര്‍ജ്ജ്കുട്ടി, മോഹനന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. വിചാരണാ കോടതി വിധിക്കെതിരെ ധര്‍മ്മരാജനടക്കം 32 പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി . പ്രധാന പ്രതി അഡ്വ. ധര്‍മരാജും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 31 മറ്റ് പ്രതികളുമാണ് വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചത്.പെണ്‍കുട്ടി വേശ്യാവൃത്തി ചെയ്യുകയായിരുന്നെന്നും രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു എന്നുമുള്ള വിവാദ പരാമര്‍ശങ്ങളെല്ലാം കോടതി തിരുത്തിയിട്ടുണ്ട്.പെണ്‍കുട്ടിയുടെ വാദം അവിശ്വസിക്കേണ്ടതില്ലെന്നു പറഞ്ഞ കോടതി പ്രതി ദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കൂട്ട ബലാല്‍സംഗം നടന്നതിന് തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.കേസില്‍ 31 പ്രതികളാണ് ഉണ്ടായിരുന്നത്. ഏഴ് പ്രതികളെ വെറുതെ വിട്ടു. 23ല്‍ എട്ട് പ്രതികള്‍ക്ക് 10 വര്‍ഷം തടവും 50000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ബാക്കിയുള്ള 15 പേര്‍ക്ക് ഏഴ് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News