Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ഭാര്യ സുവ്റ മുഖർജി (74) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം.ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ചയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.രാഷ്ട്രപതിയുടെ പത്‌നി എന്നതിലപ്പുറം രാജ്യത്തിന്റെ കലാ സാസ്‌കാരികമേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു സുവ്‌റ. 1957ലാണ് പ്രണബ് മുഖര്‍ജിയെ വിവാഹം കഴിക്കുന്നത്. രവീന്ദ്ര ടാഗോറിന്റെ കടുത്ത ആരാധികയായിരുന്ന സുവ്‌റ ഗീതാജ്ഞലി എന്ന പേരില്‍ ഒരു ട്രൂപ്പിന് തുടക്കമിട്ടു. രാജ്യത്തെ മഹാനായ കവിയുടെ സൃഷ്ടികള്‍ ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ടാഗോറിന്റെ കവിതകള്‍ മനോഹരമായി ആലപിച്ചിരുന്ന ഇവര്‍ ഇന്ത്യയിലും വിദേശത്തുമായി അദ്ദേഹത്തിന്റെ കവിതകളുടെ നൃത്താവിഷ്‌കാരങ്ങള്‍ സംഘടിപ്പിച്ചു. നല്ലൊരു ചിത്രകാരി കൂടിയായിരുന്ന ഇവര്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുമായുള്ള ബന്ധത്തെ ആസ്പദമാക്കി ‘ചോക്കര്‍ അലോയ്’, ചൈന സന്ദര്‍ശനത്തെ കുറിച്ച ‘ചീന അച്‌നൈ ചിന്‍’ എന്നിങ്ങനെ രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.ശര്‍മിഷ്ട, അഭിജിത്, ഇന്ദ്രജിത് എന്നിവര്‍ മക്കളാണ്.
Leave a Reply