Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അലെപ്പൊ: സിറിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ മോഷണക്കുറ്റം ആരോപിച്ച് ഒരാളുടെ കൈ വെട്ടുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.സിറിയന്‍ തലസ്ഥാനമായ അലെപ്പോക്ക് സമീപത്ത് വെച്ച് നടന്ന ക്രൂരശിക്ഷയുടെ ചിത്രങ്ങളാണ് ട്വിറ്ററിലൂടെ പ്രചരിച്ചത്. ഇസ്ലാമിസ്റ്റ് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയ(ഐ.എസ്.ഐ.എസ്) എന്ന തീവ്ര ഇസ്ലാമിക സംഘടനയാണ് ശിക്ഷ നടപ്പാക്കിയത്.നിരവധി പേര്‍ കൂടി നില്‍ക്കുമ്പോഴാണ് മോഷണക്കുറ്റം ആരോപിച്ച വ്യക്തിയുടെ വലതുകൈപ്പത്തി വെട്ടി മാറ്റുന്നത്. ഇയാളുടെ കണ്ണ് കെട്ടിയ നിലയിലാണ്. വെളുത്ത വസ്ത്രം ധരിച്ചയാള്‍ ഇയാളുടെ കുറ്റം വായിക്കുന്നുണ്ട്.ഇയാള്‍ മോഷ്ടിച്ച വിവരം സമ്മതിച്ചെന്നും തന്റെ തെറ്റിനുള്ള ശിക്ഷയായി കൈ വെട്ടി മാറ്റാന്‍ അനുവാദം തന്നെന്നുമാണ് ഐ.എസ്.ഐ.എസ് ട്വിറ്ററിലൂടെ പറഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വലിയ എതിര്‍പ്പുകളാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ചിത്രങ്ങള്‍ പുറത്തുവിട്ട അക്കൗണ്ട് ട്വിറ്റര്‍ തന്നെ റദ്ദാക്കി. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയാണ് ഐ.എസ്.ഐ.എസ്. സിറിയയിലെ പലഭാഗങ്ങളും ഇവരുടെ നിയന്ത്രണത്തിലാണ്.
Leave a Reply